ENTERTAINMENT NEWS-തിരുവനന്തപുരം : ചലച്ചിത്ര അക്കാദമി നടത്തുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ 14 മലയാള സിനിമകൾ തിരഞ്ഞെടുത്തു.
ഇതിൽ രണ്ടുസിനിമകൾ അന്താരാഷ്ട്ര മത്സരവിഭാഗത്തിൽ ഉൾപ്പെടുത്തി.
മത്സരവിഭാഗം: ഫാമിലി- സംവിധാനം ഡോൺ പാലത്തറ, തടവ്- ഫാസിൽ റസാഖ്.
മലയാളം ടുഡേ വിഭാഗം: എന്നെന്നും (ശാലിനി ഉഷാദേവി), ഫൈവ് ഫസ്റ്റ് ഡേറ്റ്സ് (റിനോഷുൻ കെ.), നീലമുടി (ശരത്കുമാർ വി.), ആപ്പിൾ ചെടികൾ (ഗഗൻ ദേവ്), ബി 32 മുതൽ 44 വരെ (ശ്രുതി ശരണ്യം), ഷെഹർസാദേ (വിഘ്നേഷ് പി. ശശിധരൻ), ആട്ടം (ആനന്ദ് ഏകർഷി), ദായം (പ്രശാന്ത് വിജയ്), ഒ. ബേബി (രഞ്ജൻ പ്രമോദ്), കാതൽ (ജിയോ ബേബി), ആനന്ദ് മോണോലിസ മരണവും കാത്ത് (സതീഷ് ബാബുസേനൻ-സന്തോഷ് ബാബുസേനൻ), വലസൈ പറവകൾ (സുനിൽ കുടമാളൂർ).
സംവിധായകൻ വി.എം. വിനു ചെയർമാനും കൃഷ്ണേന്ദു കലേഷ്, താരാ രാമാനുജൻ, ഒ.പി. സുരേഷ്, അരുൺ ചെറുകാവിൽ എന്നിവർ അംഗങ്ങളുമായ സമിതിയാണ് ചിത്രങ്ങൾ തിരഞ്ഞെടുത്തത്.