Latest Malayalam News - മലയാളം വാർത്തകൾ

തേരി മേരി’യിൽ ഹണി റോസും ലിച്ചിയും; ഒപ്പം ഷൈനും ശ്രീനാഥ് ഭാസിയും; സംവിധാനം ആരതി ഗായത്രിദേവി

ENTERTAINMENT NEWS:തിരുവനന്തപുരം: ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഹണി റോസ്, അന്ന രാജൻ (ലിച്ചി )എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തുന്ന ‘തേരി മേരി’ എന്ന ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ അംജിത് എസ് കെ, സെമീർ ചെമ്പയിൽ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന തേരി മേരി (ഒരു beach कहानी)യുടെ ചിത്രീകരണം മാർച്ചിൽ വർക്കലയിൽ ആരംഭിക്കും.ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിക്കുന്നത് നവാഗതയായ ആരതി ഗായത്രി ദേവിയാണ്. മറ്റ് പ്രമുഖ താരങ്ങളോടൊപ്പം ഓഡിഷൻ വഴി തെരഞ്ഞെടുത്ത അനേകം പുതുമുഖങ്ങളും ഈ സിനിമയിലൂടെ വെള്ളിത്തിരയിലേക് എത്തുന്നു. വർഷങ്ങൾക്കു ശേഷം വർക്കലയിൽ പൂർണമായി ചിത്രീകരിക്കുന്ന ഒരു ചിത്രം കൂടിയായിരിക്കും തേരി മേരി.ചിത്രത്തിന് സംഗീതം ഒരുക്കുന്നത് കൈലാസ് മേനോൻ. ഷൈൻ ടോം ചാക്കോയുടെ ജന്മദിനമായ സെപ്റ്റംബർ 15ന് കലൂർ ഐ എം എ ഹൗസിൽ വച്ചു ടൈറ്റിൽ ലോഞ്ച് നടന്ന ചിത്രം ചില മാറ്റങ്ങൾ നടത്തിയാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. ടെക്സാസ് ഫിലിം ഫാക്ടറിയുടെ ബാനറിൽ വരുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് തേരി മേരി

Leave A Reply

Your email address will not be published.