Kerala News Today-കൊച്ചി: കൊച്ചി തലസ്ഥാനമാക്കണമെന്ന സ്വകാര്യ ബില്‍ മാധ്യമങ്ങള്‍ക്ക് ചോര്‍ത്തി നല്‍കിയത് മുഖ്യമന്ത്രിയുടെ ഓഫീസാണെന്ന് കോണ്‍ഗ്രസ് എംപി ഹൈബി ഈഡന്‍.
സ്വകാര്യ ബില്‍ താന്‍ പിന്‍വലിച്ചിട്ടില്ല.
പാര്‍ട്ടി ഔദ്യോഗികമായി ആവശ്യപ്പെട്ടാല്‍ തുടര്‍നടപടികള്‍ സ്വീകരിക്കുമെന്നും ഇക്കാര്യത്തില്‍ അനാവശ്യമായ വിവാദമാണ് നടക്കുന്നതെന്നും ഹൈബി ഈഡന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
കേന്ദ്ര സർക്കാരിന് നൽകിയ ബിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് ചോർത്തി വിവാദമാക്കിയതിൽ ദുരൂഹയുണ്ടെന്ന് ഹൈബി ഈഡൻ ആരോപിച്ചു. വിവാദത്തിന് ശേഷം ആദ്യമായി കേരളത്തിലെത്തിയപ്പോഴായിരുന്നു ഹൈബിയുടെ പ്രതികരണം. ജനപ്രതിനിധി എന്ന നിലയിൽ തൻ്റെ അധികാരത്തിലുള്ള കാര്യമാണ് ചെയ്തത്. പാർട്ടിയെ പ്രതിരോധത്തിൽ ആക്കാൻ താൻ തയ്യാറല്ലെന്നും ഹൈബി വിശദീകരിച്ചു. പാർട്ടി നേതാക്കളുടെ പരാമർശങ്ങൾക്ക് മറുപടിയുണ്ട്.
എന്നാൽ ഇപ്പോൾ പറയുന്നില്ലെന്നും ഹൈബി ഈഡൻ പറഞ്ഞു. ജനാധിപത്യ രാജ്യത്ത് തനിക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ടെന്നും ഹൈബി കൂട്ടിച്ചേർത്തു.
Kerala News Today