KERALA NEWS TODAY – കാസർകോട്: നീന്തൽക്കുളത്തിൽ വീണ് മൂന്ന് വയസുകാരൻ മരിച്ചു.
കാഞ്ഞങ്ങാട് സ്വദേശിയായ ഹാഷിം – തസ്ലീമ ദമ്പതികളുടെ മകൻ ഹദിയാണ് മരിച്ചത്. ഇന്ന് രാവിലെയാണ് സംഭവം. കളിക്കുന്നതിനിടെ കുട്ടിയുടെ കാൽവഴുതി കുളത്തിൽ വീഴുകയായിരുന്നു.
പ്രവാസിയായ പിതാവ് ഹാഷീമിന്റെ സഹോദരന്റെ വീട്ടിൽ കളിയ്ക്കുന്നതിനിടെയാണ് കുട്ടി നീന്തൽ കുളത്തിൽ വീണത്.
ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിട്ടുണ്ട്.