CRIME-തിരുവനന്തപുരം : സ്വകാര്യബസ് ഡ്രൈവറെ ബസിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
പേയാട് കുണ്ടമൺകടവിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിലാണ് ഡ്രൈവറെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.
മരുതംകുഴി സ്വദേശി പ്രശാന്ത് (38) ആണ് മരിച്ചത്.
രണ്ടാഴ്ച മുമ്പാണ് പ്രശാന്ത് ജോലിക്കെത്തിയത്.
ബസിന്റെ ചവിട്ടുപടിക്ക് മുകളിലായാണ് ഇയാളെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.