Latest Malayalam News - മലയാളം വാർത്തകൾ

കണ്ണൂരില്‍ എസ്എഫ്‌ഐയിലുടെ സിപിഐഎം ക്രിമിനലുകളെ വളര്‍ത്തുന്നു ; വി ഡി സതീശന്‍

കണ്ണൂര്‍ : തോട്ടട ഐടിഐയില്‍ എസ്എഫ്‌ഐ-കെഎസ്‌യു സംഘടനകള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ പ്രതികരണവുമായി പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. വിദ്യാര്‍ത്ഥികളെ മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിച്ചെന്ന് വി ഡി സതീശന്‍. എസ്എഫ്‌ഐക്കാര്‍ അല്ലാത്ത എല്ലാവര്‍ക്കും മര്‍ദനമേറ്റെന്നും അദ്ദേഹം പറഞ്ഞു. ആക്രമണത്തിന് അധ്യാപകരും കൂട്ടുനിന്നു. ഇരകള്‍ക്ക് നേരെയാണ് പോലീസ് ലാത്തിചാര്‍ജ് നടത്തിയത്. പോലീസ് എസ്എഫ്‌ഐ ജില്ലാ സെക്രട്ടറിയുടെ നിര്‍ദേശം അനുസരിക്കുകയായിരുന്നു. സിപിഐഎം അടുത്ത തലമുറയിലേക്കുള്ള ക്രിമിനലുകളെ എസ്എഫ്‌ഐയിലൂടെ വളര്‍ത്തുകയാണ്. വിദ്യാര്‍ത്ഥികളെ ക്രൂരമായി ആക്രമിക്കാന്‍ ഒത്താശ ചെയ്യുന്ന സിപിഐഎം നേതൃത്വം ഏത് കാലത്താണ് ജീവിക്കുന്നത്. കെഎസ്‌യു പ്രവര്‍ത്തകരെ ആക്രമിച്ചതില്‍ ഒരു വിട്ടുവീഴ്ചക്കും കോണ്‍ഗ്രസ് തയ്യാറല്ല. ഞങ്ങളുടെ കുട്ടികളെ എന്തു വില കൊടുത്തും സംരക്ഷിക്കും. ക്യാമ്പസില്‍ തുടര്‍ച്ചയായി അക്രമമാണെന്ന് ഇന്ന് കണ്ണൂര്‍ ഗസ്റ്റ് ഹൗസില്‍ എത്തി എന്നോട് പരാതി പറഞ്ഞ കുട്ടികളാണ് അടിയേറ്റ് ആശുപത്രിയില്‍ കിടക്കുന്നത്. നാളെ യൂണിയന്‍ തിരഞ്ഞെടുപ്പിലേക്ക് നോമിനേഷന്‍ കൊടുക്കാനുള്ള ദിവസമാണ്. അത് കൊടുക്കാതിരിക്കുന്നതിന് വേണ്ടിയാണ് എസ്എഫ്‌ഐ നേതാക്കളുടെ നേതൃത്വത്തില്‍ ക്രൂരമായ ആക്രമണമുണ്ടായത്. അടിയന്തരമായി ഐടിഐയും പോളിടെക്‌നികും റെയ്ഡ് ചെയ്ത് പോലീസ് ആയുധങ്ങള്‍ പിടിച്ചെടുക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടു.

Leave A Reply

Your email address will not be published.