Kerala News Today-തിരുവനന്തപുരം: എസ്എഫ്ഐയെ നിയന്ത്രിക്കണമെന്ന് സിപിഐ. എല്‍ഡിഎഫില്‍ ഇക്കാര്യം സിപിഐ ആവശ്യപ്പെടും.
എസ്എഫ്ഐ ക്രിമിനല്‍ സംഘങ്ങളെപ്പോലെയെന്ന് എക്സിക്യൂട്ടീവില്‍ രൂക്ഷവിമര്‍ശനം. വിദ്യാര്‍ഥി സംഘടനയെ നിയന്ത്രിക്കാന്‍ സിപിഎമ്മിന് ആകുന്നില്ലെന്ന് കമ്മിറ്റിയില്‍ കാനം രാജേന്ദ്രന്‍ അഭിപ്രായപ്പെട്ടു.
ഇക്കാര്യം സിപിഎമ്മിനോട് ആവശ്യപ്പെടാൻ സിപിഐ യോഗത്തിൽ തീരുമാനമായി. എസ്എഫ്ഐയിലെ വ്യാജരേഖാ വിവാദം സംസ്ഥാന സർക്കാരിനെ തന്നെ പ്രതിസന്ധിയിലാക്കിയിരിക്കെയാണ് ഇന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ചേർന്നത്.
എസ്എഫ്ഐക്കെതിരെ ഉയർന്നു വന്നിട്ടുള്ള വിവാദങ്ങൾ യോഗത്തിൽ ചർച്ചയായി. സംസ്ഥാന സർക്കാരിൻ്റെ പ്രതിച്ഛായെ ബാധിക്കുന്ന വിഷയമായതിനാൽ തന്നെ നേതാക്കളുടെ ഭാഗത്ത് നിന്ന് യോഗത്തിൽ ശക്തമായ വിമർശനവും ഉയർന്നിരുന്നു.
എന്നാൽ ഇന്ന് രാവിലെ മാധ്യമങ്ങളെ കണ്ട സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ നിഖിൽ തോമസിൻ്റെ വ്യാജ സർട്ടിഫിക്കറ്റ് വിവാദത്തിലടക്കം എസ്എഫ്ഐയെ തള്ളിപ്പറഞ്ഞിരുന്നില്ല. പുറത്തു വരുന്നതൊന്നും പുതിയ കാര്യങ്ങളല്ലെന്നും, ഒരു സംഭവമുണ്ടാകുമ്പോൾ തുടക്കത്തിൽ എല്ലാവരും ന്യായീകരിക്കുമെന്നുമാണ് കാനം വ്യക്തമാക്കിയത്.
Kerala News Today