Latest Malayalam News - മലയാളം വാർത്തകൾ

വൈക്കത്ത് 14 പേരെ കടിച്ച നായ്ക്ക് പേ വിഷബാധ

KERALA NEWS TODAY- കോട്ടയം: വൈക്കത്ത് 14 വരെ കടിച്ച തെരുവ് നായക്ക് പേ വിഷബാധ സ്ഥിരീകരിച്ചു.
തിരുവല്ലയിലെ മൃഗസംരക്ഷണ വകുപ്പിൻ്റെ വൈറോളജി ലാബിലേക്ക് പോസ്റ്റുമോർട്ടത്തിന് അയച്ചിരുന്നു. മറവൻതുരുത്ത് മൃഗാശുപത്രിയിൽ നിരീക്ഷണത്തിൽ തുടരുന്നതിനിടെ ഇന്നലെയായിരുന്നു നായ ചത്തത്. 14പേരെ കടിച്ച നായയെ തിങ്കളാഴ്ചയാണ് പിടികൂടിയത്.
കടിയേറ്റവർക്ക് കൃത്യമായി കുത്തിവെപ്പ് നൽകിയിട്ടുണ്ടെന്നും ആശങ്കപ്പെടേണ്ട സാഹചര്യം ഇല്ലെന്നും മറവൻതുരുത്ത് പഞ്ചായത്ത് അറിയിച്ചു.

മൃഗസംരക്ഷണ വകുപ്പിൻ്റെ തിരുവല്ല വൈറോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് നായ്ക്ക് പേവിഷ ബാധ സ്ഥിരീകരിച്ചത്.
കഴിഞ്ഞ 17ാം തീയതി മുതല്‍ മൂന്ന് ദിവസങ്ങളിലായാണ് വൈക്കത്ത് 14 പേരെ തെരുവ് നായ ആക്രമിച്ചത്.
തുടര്‍ന്നാണ് നായയെ പിടികൂടി മറവന്‍തുരുത്തിലെ മൃഗസംരക്ഷണ കേന്ദ്രത്തിലേക്ക് എത്തിച്ചത്. ഇവിടെ നിരീക്ഷണത്തില്‍ തുടരവെയാണ് നായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. ഇന്നലെ വൈകുന്നേരത്തോടെയാണ് നായ ചത്തത്.

അതേസമയം അക്രമണകാരികളായ തെരുവുനായകളെ കൊല്ലാനുള്ള നിയമസാധ്യത പരിശോധിക്കാന്‍ തിരുവനന്തപുരത്ത് ഇന്ന് ഉന്നതതല യോഗം ചേരുന്നുണ്ട്.
തദ്ദേശ മന്ത്രി എം ബി രാജേഷ്, മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണി എന്നിവരുടെ നേതൃത്വത്തിലാണ് യോഗം.
തെരുവുനായകളെ കൊല്ലാന്‍ ക്രിമിനല്‍ നടപടിചട്ടത്തിലെ 133ആം വകുപ്പ് പ്രയോഗിക്കുന്നതിൻ്റെ സാധ്യതയാണ് പരിശോധിക്കുന്നത്. നായകളെ കൊല്ലാന്‍ പാടില്ലെന്ന സുപ്രിംകോടതി വിധി മറികടക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമം.

 

Leave A Reply

Your email address will not be published.