Latest Malayalam News - മലയാളം വാർത്തകൾ

ഇന്ത്യ അഭിമാന നിമിഷത്തിനായുള്ള കാത്തിരിപ്പിൽ ; ചന്ദ്രൻ 3 ഇന്ന് ചന്ദ്രനെ തൊടും

KERALA NEWS TODAY-തിരുവനന്തപുരം : ചന്ദ്രയാൻ 3 ചന്ദ്രനിൽ ഇറങ്ങുന്ന നിമിഷത്തിനായുള്ള കാത്തിരിപ്പിലാണ് ഇന്ത്യ.
ഇതുവരെയുള്ള ചാന്ദ്ര ദൗത്വവും കടന്നുചെന്നിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ദ്രോഹത്തിലാണ് ഇന്ത്യൻ ദൗത്യം ഇറങ്ങാൻ പോകുന്നത്.
ഇന്ന് വൈകിട്ട് 5.45 മുതൽ 6.04 വരെ ഓരോ ഇന്ത്യക്കാരന്റെയും നെഞ്ചിടിപ്പ് ഉയരുന്ന 19 മിനിറ്റുകളിൽ ചന്ദ്രയാൻ 3 ദൗത്യം പൂർത്തിയാക്കുമെന്നാണ് പ്രതീക്ഷ.
ലോകം മുഴുവനായും ആയി ആകാംക്ഷ പൂർവ്വം കാത്തിരിക്കുകയാണ് ചന്ദ്രയാൻ 3 ക്ക് വേണ്ടിയാണ് .
ഓഗസ്റ്റ് 23 ലാൻ ഡർ ചന്ദ്രോപരിതലത്തിൽ സോഫ്റ്റ് ലാൻഡിങ് നടത്താനുള്ള നിർണായക സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്ന അവസാന 15 മിനിറ്റാണ് ചന്ദ്രൻ ദൗത്യത്തിന്റെ വിജയം നിർണയിക്കുന്നത്. മുൻ ഐഎസ്ആർഒ ചെയർമാൻ കെ ശിവൻ അതിനെ വിശേഷിപ്പിച്ചിരിക്കുന്നത് ’15 മിനിറ്റ് നേരത്തെ ഭീകരത ‘ എന്നാണ്. ചന്ദ്രയാൻ 3 യുടെ ഭ്രമണപഥം താഴ്ത്തുന്ന രണ്ടാമത്തെയും അവസാനത്തേതുമായി ഘട്ടം കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു. ചന്ദ്രോപരിതലത്തിൽ നിന്ന് 30 കിലോമീറ്റർ മാത്രം ദൂരത്തിൽ നിൽക്കുന്ന ചന്ദ്രയാൻ 3 റഫ് ബ്രേക്കിംഗ് ഫേസിലൂടെ കടന്നു പോകും.

Leave A Reply

Your email address will not be published.