NATIONAL NEWS TODAY- മിസോറാം : മിസോറാമിൽ നിർമ്മാണത്തിലിരുന്ന് റെയിൽവേ പാലം തകർന്നു 17 തൊഴിലാളികൾ മരിച്ചു.
ഇന്ന് രാവിലെ 10 മണിയോടെ സൈരംഗ് മേഖലക്ക് സമീപമായിരുന്നു അപകടം.
കുറുങ് നദിയെ ബന്ധിപ്പിക്കുന്ന പാലമാണ് തകർന്നത്.
അപകടം നടക്കുമ്പോൾ 40 45 തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.
24 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നതായി സംശയിക്കുന്നു.10 പേർക്ക് ഗുരുതരമായി പരിക്കേറ്റു.
മരിച്ചവർക്ക് രണ്ട് ലക്ഷം രൂപയും പരിക്കേറ്റവർക്ക് അമ്പതിനായിരം രൂപയും കേന്ദ്രം ധനസഹായം നൽകുമെന്ന് അറിയിച്ചു.
രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടകാരണം ഇതുവരെ വ്യക്തമല്ല എന്നാണ് റിപ്പോർട്ട്.