KERALA NEWS TODAY- തിരുവനന്തപുരം: സംസ്ഥാനത്തെ ഒമ്പത് ജില്ലകളിലെ 19 തദ്ദേശ വാര്‍ഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പ് ഫലം ഇന്ന് പ്രഖ്യാപിക്കും.
രാവിലെ പത്തിനാണ് വോട്ടെണ്ണല്‍. രണ്ട് കോര്പ്പറേഷന്, രണ്ട് മുനിസിപ്പാലിറ്റി, 15 ഗ്രാമപഞ്ചായത്ത് വാര്‍ഡുകള്‍ എന്നിവിടങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടന്നത്. ഉപതിരഞ്ഞെടുപ്പില്‍ ജനവിധി തേടുന്ന 60 സ്ഥാനാര്‍ത്ഥികളില്‍ 29 പേര് സ്ത്രീകളാണ്.
ഇതില്‍ കോട്ടയം നഗരസഭയില്‍ പുത്തന്‍തോട് ഡിവിഷനിലെ ഉപതിഞ്ഞെടുപ്പ് ഫലമാണ് എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികള്‍ ഏറെ ആകാംഷയോടെ നോക്കിക്കാണുന്നത്.
ഈ ഉപതിരഞ്ഞെടുപ്പില്‍ തോറ്റാല്‍ യുഡിഎഫിന് ഭരണം നഷ്ടമാകും. കാരണം നഗരസഭയില്‍ എല്‍ഡിഎഫിനും യുഡിഎഫിനും 22 അംഗങ്ങള്‍ വീതമാണുളളത്.
കോണ്‍ഗ്രസ് കൗണ്‍സിലര്‍ ജിഷ ബെന്നിയുടെ മരണത്തെ തുടര്‍ന്നാണ് നഗരസഭയില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്.