NATIONAL NEWS:ഹെൽമെറ്റും ലൈസെൻസും ഇല്ലാതെയുമുള്ള ബൈക്ക് റൈഡ് നടൻ ധനുഷിന്റെ മകന് പിഴ ചുമത്തി പൊലീസ്. ബൈക്കോടിച്ച 17കാരനായ ധനുഷിന്റെ മകന് 1000 രൂപയാണ് പിഴ ഈടാക്കിയത്. രജനികാന്തിന്റെ വീട്ടിൽ നിന്ന് ധനുഷിന്റെ വീട്ടിലേക്ക് പോവുകയായിരുന്നു മകൻ. ഹെൽമെറ്റ് ഇല്ലാതെയും ലൈസെൻസ് ഇല്ലാതെയുമുള്ള ബൈക്ക് റൈഡിന്റെ ദൃശ്യങ്ങൾ പ്രചരിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് മകന് പൊലീസ് പിഴ ഈടാക്കിയത്.ധനുഷും രജനികാന്തിൻ്റെ മകൾ ഐശ്വര്യയും വേർപിരിഞ്ഞാണ് താമസിക്കുന്നത്. രജനിയുടെ വീട്ടിൽ നിന്ന് ധനുഷിൻ്റെ വീട്ടിലേക്ക് പോവുകയായിരുന്നു. ഈ ദൃശ്യങ്ങളാണ് പ്രചരിച്ചത്. മോട്ടോർ സൈക്കിൾ ഓടിക്കുന്നതിന് 18 വയസാണ് നിയമപരമായ പ്രായം. ദൃശ്യങ്ങൾ പ്രചരിച്ചതോടെ പൊലീസ് കേസെടുക്കുകയായിരുന്നു.
