ENTERTAINMENT NEWS:അമൽ നീരദ് സഹ-രചനയും സംവിധാനവും നിർവ്വഹിച്ച് 2007-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം-ഭാഷാ ആക്ഷൻ ത്രില്ലർ ചിത്രമാണ് ബിഗ് ബി. ഇതിൽ ടൈറ്റിൽ റോളിൽ അഭിനയച്ചത് മമ്മൂട്ടി ആണ് , കൂടാതെ മനോജ് കെ. ജയൻ, ബാല, സുമിത് നവൽ, മംമ്ത മോഹൻദാസ്, നഫീസ അലി, പശുപതി, ലെന, മണിയൻപിള്ള രാജു, ഷെരീവീർ വക്കീൽ, വിനായകൻ, ഇന്നസെന്റ്, വിജയരാഘവൻ എന്നിവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സമീർ താഹിർ ഛായാഗ്രഹണം നിർവ്വഹിച്ചപ്പോൾ, അൽഫോൺസ് ജോസഫും ഗോപി സുന്ദറും ചേർന്നാണ് ശബ്ദട്രാക്കും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.2005ൽ പുറത്തിറങ്ങിയ ഹോളിവുഡ് ചിത്രമായ ഫോർ ബ്രദേഴ്സിന്റെ സീൻ ബൈ സീൻ കോപ്പി ആയിരുന്നെങ്കിലും മലയാള സിനിമാ ചരിത്രത്തിലെ വഴിത്തിരിവുള്ള ചിത്രമായാണ് ബിഗ് ബി വിലയിരുത്തപ്പെടുന്നത്. ബിഗ് ബി ഒരു പുതിയ ചലച്ചിത്ര നിർമ്മാണ ശൈലി അവതരിപ്പിക്കുകയും പിന്നീട് ഒരു വലിയ ആരാധനാക്രമം നേടുകയും ചെയ്തു.ബിലാല് ജോണ് കുരിശിങ്കൽ’ എന്ന മമ്മൂട്ടിയുടെ സ്റ്റൈലൻ കഥാപാത്രം. വലിയ രീതിയിൽ ജനപ്രീതി നേടിയ, ഇപ്പോഴും ആരാധകർ ആഘോഷമാക്കുന്ന കഥാപാത്രം ആണ് ബിലാൽ. 2007ൽ അമൽ നീരദിന്റെ സംവിധാനത്തിൽ ഇറങ്ങിയ ബിഗ് ബി എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രമാണ് ബിലാൽ ജോൺ കുരിശിങ്കൽ.ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുവെന്ന വാർത്തകളും ചർച്ചകളും കുറേനാളുകളായി നടക്കുന്നുണ്ട്. എന്നാൽ, ഇപ്പോൾ പുറത്ത് വന്നിരിക്കുന്ന പുതിയ അപ്ഡേറ്റുകൾ മമ്മൂട്ടി ആരാധകരെ ആവേശത്തിലാക്കുന്നതാണ്. ബിഗ് ബി വീണ്ടും തിയേറ്ററിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.അതും 4കെ ദൃശ്യമികവോടെ ബിഗ് ബി എത്തുന്നുവെന്നതാണ് പ്രത്യേകത. മമ്മൂട്ടിയുടെ പിആർഒ ആയ റോബർട്ട് കുര്യാക്കോസ് ആണ് സോഷ്യൽ മീഡിയയിലൂടെ ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 2024ൽ ആകും ബിഗ് ബി ഫോർകെ വേർഷൻ തിയറ്ററിൽ പ്രദർശനത്തിന് എത്തുക. ഇതിന് ശേഷം എച്ച് ആര് ഒടിടിയിലും സിനിമ സ്ട്രീം ചെയ്യും.