ENTERTAINMENT NEWS:യുവതാരങ്ങൾ അണിനിരക്കുന്ന ‘കട്ടീസ് ഗ്യാങ്’ (Kattis Gang) എന്ന കളർഫുൾ എന്റർടൈനർ ചിത്രത്തിന്റെ ട്രെയ്ലർ നടൻ യോഗി ബാബുവിന്റെ ഫേസ്ബുക്ക് പേജിലൂടെ റിലീസ് ചെയ്തു. ഉണ്ണി ലാലു, സജിൻ ചെറുകയിൽ, അൽതാഫ് സലീം, വരുൺ ധാര, സ്വാതി ദാസ് പ്രഭു എന്നിവരാണ് പ്രധാന അഭിനേതാക്കൾ. തമിഴ് സിനിമയിലെ ശ്രദ്ധേയനായ യുവനടൻ സൗന്ദർ രാജൻ ‘കട്ടിസ് ഗ്യാങി’ലൂടെ മലയാളത്തിലെത്തുന്നു. രാജ് കാർത്തിയുടെ തിരക്കഥയിൽ നവാഗതനായ അനിൽദേവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.കേരളവും ചെന്നൈയും പശ്ചാത്തലമാകുന്ന സിനിമ ഓഷ്യാനിക് മൂവീസിൻ്റെ ബാനറിൽ സുഭാഷ് രഘുറാം സുകുമാരനാണ് നിർമ്മിച്ചത്. പ്രമോദ് വെളിയനാട്, മൃദുൽ, അമൽരാജ് ദേവ്, വിസ്മയ തുടങ്ങിയവരാണ് മറ്റഭിനേതാക്കൾ.നാട്ടിൻപുറത്തെ ഒരു കൂട്ടം ചെറുപ്പക്കാരുടെ സൗഹൃദവും അതിലൊരാളുടെ സ്വപ്നത്തിന് പിന്നാലെയുള്ള യാത്രയുമാണ് സിനിമയുടെ ഇതിവൃത്തം. കുടുംബ പശ്ചാത്തലത്തിൽ കഥ പറയുന്ന സിനിമ പുതുമയുള്ള കഥാമുഹൂർത്തങ്ങൾ കൊണ്ടും അപ്രതീക്ഷിതമായ വഴിത്തിരിവുകൾ കൊണ്ടും പ്രേക്ഷകരെ ആകർഷിക്കും എന്നാണ് അണിയറ ശില്പികളുടെ പ്രതീക്ഷ.ആനക്കട്ടി, പൊള്ളാച്ചി, ഹൈദ്രാബാദ്, ചെന്നൈ എന്നിവിടങ്ങളിലായി ചിത്രീകരിച്ച ‘കട്ടീസ് ഗ്യാങ്’ മെയ് 16ന് പ്രദർശനത്തിനെത്തുന്നു. പി.ആർ.ഒ.- എ.എസ്. ദിനേശ്.