KERALA NEWS TODAY ;ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച നടപടി ഗുണ്ടായിസമാണെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. നിയമപരമായ കാര്യങ്ങൾ വിട്ട് പാർട്ടിയെ ഭയപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നതെന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ഇഡിയും ആദായ നികുതി വകുപ്പും സിപിഐഎമ്മിനെതിരെ ഗുണ്ടായിസമാണ് കാണിക്കുന്നതെന്ന് അദ്ദേഹം വിമർശിച്ചു. നിയമപരമായല്ലാത്ത എല്ലാം നിയമപരമായി നേരിടുമെന്ന് അദ്ദേഹം വ്യക്തമാക്കി.14 ജില്ലയിലെിയും സംസ്ഥാന കമ്മിറ്റിയിലെയും കണക്ക് കൊടുത്തതാണ്. വിഷയത്തിൽ നിയമപരമായ നിലപാട് പാർട്ടി സ്വീകരിക്കും അതിൽ സംശയം വേണ്ട എന്ന് എംവി ഗോവിന്ദൻ പറഞ്ഞു. ബാങ്ക് അക്കൗണ്ടുകൾ നിയമാനനുസൃതമാണെന്നും എല്ലാ ഇടപാടുകളും സുതാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ആദായ നികുതി വകുപ്പിനെതിരെ സിപിഐഎം ഹൈക്കോടതിയിയെ സമീപിക്കും. ഇതിനായി സിപിഐഎം നേതൃത്വം നിയമോപദേശം തേടി.ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച ആദായ നികുതി വകുപ്പിനെതിരെ ഹൈക്കോടതിയിയെ സമീപിക്കും. ഇതിനായി സിപിഐഎം നേതൃത്വം നിയമോപദേശം തേടി.സിപിഐഎം തൃശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ടാണ് ആദ്യനികുതി വകുപ്പ് മരവിപ്പിച്ചത്. ബാങ്ക് ഓഫ് ഇന്ത്യയിലെ അക്കൗണ്ടിനെതിരെയാണ് നടപടി. അക്കൗണ്ട് സംബന്ധിച്ച് ആദായനികുതി വകുപ്പ് കഴിഞ്ഞ ദിവസം ബാങ്കിൽ പരിശോധന നടത്തിയിരുന്നു.
