Latest Malayalam News - മലയാളം വാർത്തകൾ

ബോബി ചെമ്മണ്ണൂർ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകും

നടി ഹണി റോസിനെതിരായ ലൈംഗികാധിക്ഷേപ പരാമർശ കേസിൽ റിമാൻഡിലായ വ്യവസായി ബോബി ചെമ്മണ്ണൂർ ഇന്ന് വീണ്ടും ജാമ്യാപേക്ഷ നൽകും. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിക്കുമെന്നാണ് അഭിഭാഷകൻ ഇന്നലെ അറിയിച്ചത്. ഹൈക്കോടതിയിൽ ഹ‍ർജി നൽകുന്നതും…

എൻ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെൻഷൻ നീട്ടി

എൻ പ്രശാന്ത് ഐഎഎസിന്റെ സസ്‌പെൻഷൻ നീട്ടി. നാല് മാസത്തേയ്ക്കാണ് സസ്‌പെൻഷൻ നീട്ടിയത്. അഡീഷണല്‍ സെക്രട്ടറി ജയതിലകിനെയും വ്യവസായ വകുപ്പ് ഡയറക്ടറായിരുന്ന ഗോപാലകൃഷ്ണനെയും ഫേസ്ബുക്കില്‍ അപമാനിച്ചു എന്നതിന്റെ പേരിലായിരുന്നു പ്രശാന്തിനെ സസ്‌പെന്റ്…

ലൈംഗികാധിക്ഷേപ കേസിൽ ബോബി ചെമ്മണ്ണൂരിന് ജാമ്യമില്ല

ലൈംഗികാധിക്ഷേപ കേസിൽ അറസ്റ്റിലായ വ്യവസായി ബോബി ചെമ്മണ്ണൂരിന് ജാമ്യം നിഷേധിച്ച് കോടതി. ബോബി ചെമ്മണ്ണൂരിനെ പതിനാല് ദിവസം റിമാൻഡ് ചെയ്തു. എറണാകുളം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിന്റേതാണ് നടപടി. റിമാൻഡ് ചെയ്തുള്ള കോടതി ഉത്തരവ്…

തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടവരിൽ മലയാളിയും

തിരുപ്പതി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ച ആറുപേരില്‍ മലയാളിയും ഉണ്ടെന്ന് കണ്ടെത്തൽ. പാലക്കാട് വണ്ണാമട വെള്ളാരംകല്‍മേട് സ്വദേശിനി നിർമല (52) ആണ് മരിച്ചത്. ഇക്കാര്യം നിർമ്മലയുടെ ബന്ധുക്കൾ സ്ഥിരീകരിച്ചു. നിര്മലയും ബന്ധുക്കളും…

സംസ്ഥാനത്ത് നാളികേര വില കുതിച്ചുയരുന്നു

സംസ്ഥാനത്ത് നാളികേര വില കുതിച്ചുയര്‍ന്നു. ഒരു കിലോ നാളികേരത്തിന് 70 രൂപ എന്ന നിരക്കിലാണ് ചില്ലറ വില്പന നടക്കുന്നത്. നാളികേരത്തിന്റെ ലഭ്യത കുറഞ്ഞതാണ് വിലക്കയറ്റത്തിന് കാരണം. പാലക്കാട് ജില്ലയിലെ ചെറുകിട കര്‍ഷകരില്‍ നിന്നും തമിഴ്നാട്ടില്‍…

ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന അണുബാധയാണ് എച്ച്എംപിവി ; ലോകാരോഗ്യസംഘടന

എച്ച്എംപി വൈറസ് വ്യാപനത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ലോകാരോഗ്യ സംഘടന. ശൈത്യകാലത്ത് സ്വാഭാവികമായി ഉണ്ടാകുന്ന ശ്വാസകോശ അണുബാധ മാത്രമേ നിലവില്‍ ചൈനയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളുവെന്നും ലോകാരോഗ്യ സംഘടന അറിയിച്ചു. ചൈനയില്‍ അസാധാരണ…

വാളയാർ കേസിൽ അച്ഛനും അമ്മയും പ്രതികൾ ; അപ്രതീക്ഷിത നീക്കവുമായി സിബിഐ

വാളയാർ കേസിൽ കുട്ടികളുടെ അച്ഛനേയും അമ്മയേയും പ്രതി ചേർച്ച് കുറ്റപത്രം സമർപ്പിച്ച് സിബിഐ. തിരുവനന്തപുരം സിബിഐ യൂണിറ്റാണ് കൊച്ചിയിൽ സിബിഐ മൂന്നാം കോടതിയിൽ കുറ്റപത്രം സമർപ്പിച്ചത്. ആറ് കേസുകളിലാണ് കുറ്റപത്രം സമർപ്പിച്ചത്. പ്രേരണ കുറ്റം…

മൂന്നാറിലെ ജനവാസ മേഖലയിൽ തമ്പടിച്ച് കാട്ടാന പടയപ്പ

മൂന്നാറിലെ ജനവാസ മേഖലയില്‍ നിന്ന് കാട് കയറാതെ ജനങ്ങൾക്കിടയിൽ ഭീതി വിതയ്ക്കുകയാണ് കാട്ടാന പടയപ്പ. നയമക്കാട് എസ്റ്റേറ്റിലാണ് പടയപ്പ തമ്പടിച്ചിരിക്കുന്നത്. പ്രദേശത്ത് ഭീതിവിതച്ചുകൊണ്ട് ഒരാഴ്ചയിലേറെയായി പടയപ്പ ഇവിടെ തുടരുകയാണ്. വനംവകുപ്പും…

വിദ്യാർത്ഥികൾക്ക് മുണ്ടിനീര് ; പെരുമ്പളം സ്‌കൂളിന് 21 ദിവസം അവധി

ചേര്‍ത്തല താലൂക്കിലെ പെരുമ്പളം എല്‍പി സ്‌കൂളിലെ അഞ്ചു കുട്ടികള്‍ക്ക് മുണ്ടിനീര് ബാധിച്ചതിനെ തുടർന്ന് സ്‌കൂളിന് ജനുവരി ഒന്‍പതു മുതല്‍ 21 ദിവസത്തേക്ക് അവധി നല്‍കി ജില്ലാ കളക്ടറുടെ ഉത്തരവ്. മുണ്ടിനീരിന്റെ ഇന്‍ക്യുബേഷന്‍ പിരീഡ് 21 ദിവസം വരെ…

മകരവിളക്ക് ; ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി

മകരവിളക്കിനോടനുബന്ധിച്ച് ശബരിമലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ജില്ലാഭരണകൂടം. 12 മുതൽ 15 വരെ പമ്പ ഹിൽ ടോപ്പിൽ പാർക്കിംഗ് ഒഴിവാക്കിയതായും ചാലക്കയം, നിലക്കൽ എന്നിവിടങ്ങളിൽ ആയിരിക്കും പാർക്കിംഗ് എന്നും ശബരിമല എഡിഎം ഡോ. അരുൺ എസ് നായർ…