Latest Malayalam News - മലയാളം വാർത്തകൾ

തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് മരണപ്പെട്ടവരിൽ മലയാളിയും

Malayali among those killed in stampede at Tirupati temple

തിരുപ്പതി ക്ഷേത്രത്തിലെ തിക്കിലും തിരക്കിലും പെട്ട് മരിച്ച ആറുപേരില്‍ മലയാളിയും ഉണ്ടെന്ന് കണ്ടെത്തൽ. പാലക്കാട് വണ്ണാമട വെള്ളാരംകല്‍മേട് സ്വദേശിനി നിർമല (52) ആണ് മരിച്ചത്. ഇക്കാര്യം നിർമ്മലയുടെ ബന്ധുക്കൾ സ്ഥിരീകരിച്ചു. നിര്മലയും ബന്ധുക്കളും അടങ്ങിയ ആറംഗ സംഘം ചൊവ്വാഴ്ചയാണ് തിരുപ്പതിയിൽ ദർശനത്തിനായി പോയത്. തിരുപ്പതി വൈകുണ്ഠ ഏകാദശിക്കായി ടോക്കണ്‍ എടുക്കുന്നതിനിടെയാണ് അത്യാഹിതമുണ്ടായത്. തിക്കിലും തിരക്കിലുംപെട്ട് നിർമല മരിച്ചെന്ന കാര്യം ബന്ധുക്കള്‍ വൈകിയാണ് അറിഞ്ഞത്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങള്‍ ആരംഭിച്ചതായി ബന്ധുക്കള്‍ അറിയിച്ചു.

Leave A Reply

Your email address will not be published.