ENTERTAINMENT NEWS:മോഹന്‍ലാലിനെ നയകനാക്കി ജീത്തു ജോസഫ് സിനിമ സംവിധാനം ചെയ്യുന്നു എന്ന് പറഞ്ഞാല്‍ തന്നെ വലിയ പ്രതീക്ഷയാണ്. അത്രയും വലിയ ഹൈപ്പ് ദൃശ്യം സീരീസില്‍ വന്ന സിനിമകള്‍ തന്നിട്ടുള്ളതാണ്. ആ പ്രതീക്ഷ നിലനിര്‍ത്തുന്നതായിരുന്നു നേരിന്റെ ട്രെയിലറും, പോസ്റ്ററും എല്ലാം. പ്രമോഷന്‍ പരിപാടികളില്‍ മോഹന്‍ലാലും ജീത്തു ജോസഫും അടങ്ങുന്ന സംഘവും അമിത പ്രതീക്ഷ നല്‍കാതെ, സിനിമയില്‍ അസാധാരണമായി ഒന്നും ഇല്ല എന്ന് പറഞ്ഞ് ഫലിപ്പിക്കാന്‍ ഏറെ പ്രയാസപ്പെട്ടിരുന്നു. അതേറ്റു. സിനിമ കയറി കൊളുത്തി.തിരക്കഥയെ കുറിച്ചാണ് ഭൂരിഭാഗം ആളുകള്‍ക്കും പറയാനുള്ളത്. പയ്യെ തുടങ്ങി കത്തിക്കയറുന്ന വിധമുള്ളതാണ് ശാന്തി മായാദേവിയുടെ തിരക്കഥ. ഡയലോഗ് ആണ് അതിലും ഗംഭീരം. ദൃശ്യം റഫറന്‍സ് പോലുള്ള സീനുകള്‍ കൈയ്യടി നിറയ്ക്കുന്നു. മുണ്ട് പറിക്കലും മാസ് ഡയലോഗും ഇല്ലാതെ തന്നെ ഒരു സിനിമ ഹിറ്റാകും എന്ന് ഈ തിരക്കഥ തെളിയിച്ചു എന്നാണ് ഒരാളുടെ അഭിപ്രായം.ഇതൊരു ത്രില്ലര്‍ അല്ല, കോര്‍ട്ട് റൂം ഡ്രാമയാണ് എന്ന് ജീത്തു ജോസഫ് പറഞ്ഞത് അക്ഷരാര്‍ത്ഥത്തില്‍ സത്യം. പക്ഷെ അതിലും ഒരു രോമാഞ്ചമുണ്ട്. കോടതി മുറിയിലെ സംസാരം എങ്ങനെ ഇങ്ങനെ രോമാഞ്ചമുണ്ടാക്കാന്‍ കഴിയുന്നു എന്ന് ചോദിച്ചാല്‍, അത് ജീത്തു ജോസഫിന്റെ സംവിധാന മികവാണ്.അഭിനയത്തെ കുറിച്ച് പറയുകയാണെങ്കില്‍, . എടുത്ത് പറയേണ്ടത് അനശ്വര രാജന്റെ അഭിനയമാണ്. അനശ്വരയുടെ കരിയറിലെ ഏറ്റവും മികച്ച റോളായിരിക്കും ഇത്. പിന്നെ സിദ്ധിഖിനെ തല്ലിക്കൊല്ലാന്‍ തോന്നുന്നു, എന്തൊരു മികച്ച പെര്‍ഫോമന്‍സ് ആണെന്നാണ് ഒരാളുടെ ചോദ്യം.