Latest Malayalam News - മലയാളം വാർത്തകൾ

എൻസിപി കേരള ഘടകം ശരദ് പവാറിനൊപ്പം നിൽക്കുമെന്ന് എ കെ ശശീന്ദ്രൻ

Kerala News Today-എറണാകുളം: മഹാരാഷ്ട്രയില്‍ എന്‍സിപിയെ പിളര്‍ത്തി എന്‍ഡിഎക്കൊപ്പം ചേര്‍ന്ന അജിത് പവാറിനെ തള്ളി കേരള ഘടകം രംഗത്ത്.
എൻസിപി സംസ്ഥാന ഘടകം ശരദ് പവാറിനൊപ്പം അടിയുറച്ചു നിൽക്കുമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ വ്യക്തമാക്കി.
അജിത് പവാറിന്‍റേത് വഞ്ചനയാണ്.
അജിത് പവാറിന് അധികാരമോഹമാണ്. കേരളത്തിൽ എൻസിപി ഇടതുമുന്നണിക്കൊപ്പം ഉറച്ചു നിൽക്കും.
എൻസിപി ഒരു കാരണവശാലും ബിജെപിക്കൊപ്പം സഹകരിക്കില്ല.
പാർട്ടിയിലെ ശക്തൻ ശരദ് പവാർ തന്നെ എന്നും എ കെ ശശീന്ദ്രൻ പറഞ്ഞു.

നാടകീയ രംഗങ്ങൾക്കാണ് മഹാരാഷ്ട് ഇന്ന് സാക്ഷ്യം വഹിച്ചത്. എൻസിപിയെ പിളർത്തി അജിത് പവാറും അദ്ദേഹത്തെ അനുകൂലിക്കുന്ന എംഎൽഎമാരും ഏകനാഥ് ഷിൻഡെ സർക്കാരിനൊപ്പമായി.
എൻസിപി നേതാവും പ്രതിപക്ഷ നേതാവുമായ അജിത് പവാർ ഉപമുഖ്യമന്ത്രിയായി ഏകനാഥ് ഷിൻഡെ മന്ത്രിസഭയിൽ സത്യപ്രതിജ്ഞ ചെയ്തു.
സംസ്ഥാനത്തെ ആകെയുള്ള 53 എൻസിപി എംഎൽഎമാരിൽ 29 എംഎൽഎമാരെയും ഒപ്പം നിർത്തിയാണ് അജിത് പവാറിൻ്റെ നിർണായക നീക്കം.
മഹാരാഷ്ട്ര നിയമസഭയിലെ പ്രതിപക്ഷ നേതാവ് സ്ഥാനം ഒഴിയാനുള്ള ആഗ്രഹം അജിത് പവാർ പരസ്യമായി പ്രകടിപ്പിച്ചതിന് പിന്നാലെയാണ് ബിജെപിയെ പോലും ഞെട്ടിച്ചുകൊണ്ടുള്ള നീക്കം. ഇന്ന് രാവിലെ അജിത് പവാറിൻ്റെ മുംബൈയിലെ വസതിയിൽ എൻസിപി എംഎൽഎമാരിൽ ഒരു വിഭാഗം യോഗം ചേർന്നിരുന്നു.

 

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.