Latest Malayalam News - മലയാളം വാർത്തകൾ

നടി അമല പോൾ വീണ്ടും വിവാഹിതയായി

ENTERTAINMENT NEWS – നടി അമല പോൾ വിവാഹിതയായി. സുഹൃത്ത് ജഗദ് ദേശായി ആണ് വരൻ. ​ഗോവ സ്വദേശിയായ ജ​ഗദ് പ്രമുഖ ലക്ഷ്വറി വില്ലയുടെ മാനേജർ കൂടിയാണ്.
കൊച്ചിയില്‍ നിന്നുള്ള ഇരുവരുടേയും ചിത്രങ്ങൾ ജ​ഗദ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു.
‘ശേഷിക്കുന്ന ജീവിതത്തിലേക്ക് എന്റെ അപ്സരസിന്റെ കൈപിടിച്ച് മുന്നോട്ട്’, ജ​ഗദ് ഇൻസ്റ്റാഗ്രാമിൽ കുറിച്ചു.

നേരത്തെ അമല പോളിനെ പ്രൊപ്പോസ് ചെയ്യുന്ന വീഡിയോ പങ്കുവെച്ചുകൊണ്ട് ജഗദ് ആയിരുന്നു വിവാഹത്തെക്കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയത്.
‘‘മൈ ജിപ്സി ക്വീൻ യെസ് പറഞ്ഞു’’ എന്നായിരുന്നു ജ​ഗദ് പങ്കുവെച്ച വിഡിയോയുടെ അടിക്കുറിപ്പ്.

അമലാ പോളിന് പിറന്നാളാശംസകൾ നേർന്നുകൊണ്ട് പോസ്റ്റ് ചെയ്ത വീഡിയോയിലാണ് തങ്ങൾ വിവാഹിതരാവാൻ പോകുന്ന കാര്യം അറിയിച്ചത്.
ഇരുവരും ഹോട്ടലിൽ ഭക്ഷണത്തിനിരിക്കുമ്പോൾ അവിടെയുണ്ടായിരുന്ന നർത്തകരിൽ ഒരാൾ ജ​ഗദിനെ നൃത്തം ചെയ്യാൻ ക്ഷണിക്കുകയായിരുന്നു. അവർക്കൊപ്പം നൃത്തം ചെയ്യുന്നതിനിടെ പെട്ടെന്ന് മോതിരം എടുത്ത് അദ്ദേഹം അമലയോട് വിവാഹാഭ്യർഥന നടത്തുകയായിരുന്നു.
അമല സന്തോഷത്തോടെ മോതിരം സ്വീകരിക്കുന്നതും ജഗദിന് സ്നേഹ ചുംബനം നൽകുന്നതും ദൃശ്യത്തിലുണ്ടായിരുന്നു. വെഡ്ഡിങ് ബെൽസ് എന്ന ഹാഷ്ടാഗും വിഡിയോയ്ക്കൊപ്പം ചേർത്തിരുന്നു.

Leave A Reply

Your email address will not be published.