Latest Malayalam News - മലയാളം വാർത്തകൾ

എ.ഐ. ക്യാമറ: തുടർനടപടികളുമായി മോട്ടോർവാഹനവകുപ്പ്

KERALA NEWS TODAY – തിരുവനന്തപുരം: എ.ഐ. ക്യാമറ ഇടപാടിൽ ഗതാഗതവകുപ്പിനും ട്രാൻസ്‌പോർട്ട് കമ്മിഷണറേറ്റിനും വീഴ്ചസംഭവിച്ചിട്ടില്ലെന്ന് റിപ്പോർട്ട്.
കരാർരേഖകൾ പരിശോധിച്ച് ട്രാൻസ്‌പോർട്ട് കമ്മിഷണർ എസ്. ശ്രീജിത്താണ് ഗതാഗതമന്ത്രിക്ക് റിപ്പോർട്ട് നൽകിയത്. ക്യാമറയുമായി ബന്ധപ്പെട്ട തുടർനടപടികൾ സ്വീകരിക്കാനും തീരുമാനിച്ചു.

പദ്ധതിയുടെ തുടക്കംമുതലുള്ള രേഖകൾ കമ്മിഷണർ പരിശോധിച്ചിരുന്നു.ഓരോ ഘട്ടത്തിലും ധനവകുപ്പിന്റെ അനുമതിയോടെയാണ്‌ ഫയൽ നീങ്ങിയിട്ടുള്ളത്.
നിയമോപദേശവും തേടിയിരുന്നു. ധനവകുപ്പിന്റെ സാങ്കേതികസമിതിയും ഫയൽ പരിേശാധിച്ച് നിർദേശങ്ങൾ നൽകിയിരുന്നു. ക്യാമറകൾ സജ്ജമായ സ്ഥിതിക്ക് തുടർന്നു സ്വീകരിക്കേണ്ട നടപടിക്രമങ്ങളും യോഗം പരിശോധിച്ചു. പിഴചുമത്താനുള്ള അധികാരം കെൽട്രോണിന് കൈമാറാൻ കഴിയാത്തതിനാൽ ബി.ഒ.ടി. വ്യവസ്ഥയിൽ പദ്ധതി നടപ്പാക്കാൻ കഴിയില്ല. ധനവകുപ്പിന്റെ അനുതിയോടെയാണ്‌ മാറ്റംവരുത്തിയതെന്നാണ്‌ വിശദീകരണം.

നേരത്തേ പ്രഖ്യാപിച്ചതുപ്രകാരം 20 മുതലാണ് പിഴചുമത്തേണ്ടത്. ഇത് ജൂൺ അഞ്ചിലേക്ക് നീട്ടും. മേയ് അഞ്ചുമുതലാണ് ബോധവത്കരണ നോട്ടീസ് അയച്ചുതുടങ്ങിയത്. ഒരുമാസം ഇത് തുടരും. കെൽട്രോൺ ഉപകരാറുകളിൽ വ്യവസായവകുപ്പ് സെക്രട്ടറി നടത്തുന്ന പരിശോധന നിർണായകമാണ്.
ഇതിൽ അനുകൂല തീരുമാനമുണ്ടായാൽ ക്യാമറ പദ്ധതിയുമായി മുന്നോട്ടുപോകാൻ മോട്ടോർവാഹനവകുപ്പ് സജ്ജമാകും. കെൽട്രോണുമായി സമഗ്രകരാറിൽ ഏർപ്പെടാൻ മൂന്നുമാസം വേണ്ടിവരുമെന്നും ഉന്നതതലയോഗം വിലയിരുത്തി.

Leave A Reply

Your email address will not be published.