Latest Malayalam News - മലയാളം വാർത്തകൾ

പാലക്കാട് ബസ് മറിഞ്ഞ് അപകടം ; 16 യാത്രക്കാര്‍ക്ക് പരിക്ക്

Palakkad bus overturns; 16 passengers injured

പാലക്കാട് വീണ്ടും വാഹനാപകടം. കണ്ണന്നൂരിന് സമീപം സ്വകാര്യ ബസ് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തെ തുടർന്ന് ബസില്‍ ഉണ്ടായിരുന്ന യാത്രക്കാര്‍ക്ക് പരിക്കേറ്റു. പാലക്കാട്-തൃശ്ശൂര്‍ ദേശീയ പാതയിലാണ് അപകടം നടന്നത്. പാലക്കാട് നിന്നും തിരുവല്വാമല പോവുന്ന സ്വകാര്യ ബസ്സാണ് അപകടത്തില്‍പ്പെട്ടത്. കുട്ടികള്‍ അടക്കം 16 പേര്‍ക്ക് പരിക്കേറ്റു. ആരുടേയും നില ഗുരുതരമല്ല. പരിക്കേറ്റവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബസ് ഓട്ടോയിലിടിച്ച് നിയന്ത്രണം നഷ്ടപ്പെട്ട് ഡിവെെഡറില്‍ ഇടിക്കുകയായിരുന്നു. നാട്ടുകാരുടേയും പൊലീസിൻറേയും ഫയർഫോഴ്സിൻറേയും നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തിയത്.

Leave A Reply

Your email address will not be published.