Latest Malayalam News - മലയാളം വാർത്തകൾ

സിനിമ ചിത്രീകരണത്തിനിടെ നടൻ സൂര്യയുടെ തലയ്ക്ക് പരുക്ക്

Actor Suriya suffered a head injury during the filming of the movie

കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ 44ന്‍റെ ചിത്രീകരണത്തിനിടെ നടന്‍ സൂര്യയുടെ തലയ്ക്ക് പരിക്കേറ്റു. സംഭവത്തെത്തുടർന്ന് സൂര്യ 44 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്‍റെ ചിത്രീകരണം നിർത്തിവച്ചിരിക്കുകയാണ്. സൂര്യയുടെ പരിക്ക് നിസാരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഊട്ടിയിലെ ആശുപത്രിയിൽ ചികിൽസയ്ക്കുശേഷം കുറച്ചുദിവസം വിശ്രമിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. സൂര്യയെ വച്ചുള്ള പ്രധാന രംഗങ്ങളാണ് ഊട്ടിയില്‍ ചിത്രീകരിക്കുന്നത്. സൂര്യയുടെ പരുക്ക് ഗൗരവമുള്ളതല്ലെന്നാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ് എക്സ് പോസ്റ്റില്‍ പറയുന്നത്.

‘സൂര്യ 44’ന്‍റെ രണ്ടാം ഷെഡ്യൂൾ ഈ മാസം ആദ്യമാണ് ഊട്ടിയിൽ ആരംഭിച്ചത്. നേരത്തെ ചിത്രത്തിന്‍റെ ആദ്യ ഷെഡ്യൂള്‍ അന്‍ഡമാനില്‍ നടന്നിരുന്നു. സൂര്യയുടെ ജന്മദിനത്തില്‍ ചിത്രത്തിന്‍റെ ഒരു ഗ്ലിംസ് അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. സൂര്യയുടെ സ്വന്തം ബാനര്‍ 2ഡി എന്‍റര്‍ടെയ്മെന്‍റും, സ്റ്റോണ്‍ ബെഞ്ച് പ്രൊഡക്ഷനും ചേര്‍ന്നാണ് സൂര്യ 44 നിര്‍മ്മിക്കുന്നത്. ശിവ സംവിധാനം ചെയ്ത കങ്കുവ എന്ന ചിത്രം പൂര്‍ത്തിയാക്കിയാണ് സൂര്യ ഈ ചിത്രത്തില്‍ എത്തിയത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന കങ്കുവ വരുന്ന ഒക്ടോബറിലാണ് റിലീസാകുന്നത്.

Leave A Reply

Your email address will not be published.