Latest Malayalam News - മലയാളം വാർത്തകൾ

കൃഷ്ണഗിരിയില്‍ മലയാളി ട്രക്ക് ഡ്രൈവര്‍ കുത്തേറ്റു മരിച്ചു

A Malayali truck driver was stabbed to death in Tamil Nadu's Krishnagiri.

തമിഴ്‌നാട് കൃഷ്ണഗിരിയില്‍ മലയാളി ട്രക്ക് ഡ്രൈവര്‍ കുത്തേറ്റു മരിച്ചു. നെടുമ്പാശ്ശേരി സ്വദേശി ഏലിയാസ് (41) ആണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഹൈവേ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്ന സംഘത്തിന്റെ ആക്രമണത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്നാണ് സൂചന. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെ തൊട്ടടുത്തുള്ള ഹോട്ടലിന്റെ സെക്യൂരിറ്റി ജീവനക്കാരനാണ് മൃതദേഹം കണ്ടത്. ചെന്നൈയില്‍ നിന്ന് ബെംഗളൂരുവിലേക്ക് ട്രക്കുമായി പോവുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്. മൃതദേഹം നിലവിൽ കൃഷ്ണഗിരി മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിരിക്കുകയാണ്. സംഭവത്തിന് പിന്നാലെ കേസെടുത്ത് അന്വേഷണം നടത്തുകയാണ് പോലീസ്. രണ്ട് പേരെ നിലവിൽ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇവരെ ചോദ്യം ചെയ്‌ത്‌ വരികയെണെന്നും പോലീസ് വ്യക്തമാക്കി.

Leave A Reply

Your email address will not be published.