Latest Malayalam News - മലയാളം വാർത്തകൾ

നിര്‍മലാ കോളേജിലെ വിദ്യാര്‍ത്ഥി പ്രതിഷേധം ; ഖേദം പ്രകടിപ്പിച്ച് മഹല്ല് കമ്മിറ്റികള്‍

Student protest at Nirmala College; Mahal committees expressed regret

മൂവാറ്റുപുഴ നിര്‍മലാ കോളേജിലെ വിദ്യാര്‍ത്ഥി പ്രതിഷേധത്തില്‍ ഖേദം പ്രകടിപ്പിച്ച് മഹല്ല് കമ്മിറ്റി ഭാരവാഹികള്‍. കോളേജിന് സമീപത്തെ വിവിധ മഹല്ല് കമ്മിറ്റി ഭാരവാഹികളാണ് കോളേജ് അധികൃതരെ നേരില്‍ കണ്ട് ഖേദം പ്രകടിപ്പിച്ചത്. വിദ്യാര്‍ത്ഥികളുടെ ഭാഗത്ത് തെറ്റ് സംഭവിച്ചുവെന്ന് മഹല്ല് ഭാരവാഹികള്‍ അധികൃതരെ അറിയിച്ചു. കോളേജില്‍ ഉണ്ടായത് അനിഷ്ട സംഭവങ്ങളാണ്. പ്രാര്‍ത്ഥനയ്ക്കും ആചാരങ്ങള്‍ക്കും ഇസ്ലാം നിര്‍ദ്ദിഷ്ട രീതികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. സമുദായവുമായി ബന്ധപ്പെട്ടവരില്‍ നിന്ന് ചെറിയ തെറ്റ് ഉണ്ടായാല്‍ പോലും അത് മുതലെടുക്കാന്‍ കുബുദ്ധികള്‍ ശ്രമിക്കുമെന്ന് ഓര്‍ക്കണമെന്ന് മഹല്ല് കമ്മിറ്റി പ്രതിനിധി പിഎസ്എ ലത്തീഫ് പറഞ്ഞു. മൂവാറ്റുപുഴ നിര്‍മലാ കോളേജില്‍ പ്രാര്‍ത്ഥനയ്ക്കായി ഇടം അനുവദിക്കണം എന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ത്ഥി പ്രതിഷേധം നടക്കുന്നത്.

Leave A Reply

Your email address will not be published.