Latest Malayalam News - മലയാളം വാർത്തകൾ

പുതുവത്സരാഘോഷത്തിന് മുന്നോടിയായി യുഎഇയിലെ ആദ്യത്തെ മദ്യനിര്‍മാണ കേന്ദ്രം തുറന്ന് അബുദാബി

WORLD TODAY :അബുദാബി: യുഎഇയിലെ ആദ്യത്തെ മദ്യനിര്‍മാണ-വിപണന കേന്ദ്രം അബുദാബിയിലെ ഗലേരിയ അല്‍ മരിയ ദ്വീപില്‍ പ്രവര്‍ത്തനമാരംഭിച്ചു. എമിറേറ്റ് അധികൃതരുടെ ലൈസന്‍സ് നേരത്തേ ലഭിച്ച സ്വകാര്യ കമ്പനി പുതുവത്സരാഘോഷത്തിന് മുന്നോടിയായി ബ്രൂവറി തുറക്കുകയായിരുന്നു.ബിയര്‍ നിര്‍മാതാക്കളായ ക്രാഫ്റ്റ് ബൈ സൈഡ് ഹസില്‍ കമ്പനിയാണ് ബ്രൂവറി തുറന്നത്. എമിറേറ്റില്‍ ലൈസന്‍സുള്ള കമ്പനികള്‍ക്ക് പാനീയങ്ങള്‍ പുളിപ്പിക്കുന്നതിനുള്ള പെര്‍മിറ്റിന് അപേക്ഷിക്കാമെന്ന് 2021ല്‍ അബുദാബി അധികൃതര്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്നാണ് ഇത് സാധ്യമായത്.കേന്ദ്രത്തില്‍ ഉത്പാദിപ്പിച്ച ബിയര്‍ വിറ്റഴിച്ചുകൊണ്ട് ഡിസംബര്‍ 23 ശനിയാഴ്ച ബ്രൂവറി പ്രവര്‍ത്തനം ആരംഭിച്ചതായി ക്രാഫ്റ്റ് ബൈ സൈഡ് ഹസില്‍ സമൂഹ മാധ്യമത്തിലൂടെ പ്രഖ്യാപിച്ചു. 250 സീറ്റുകളുള്ള ബ്രൂവറിയാണിത്. പ്രതിമാസം 25,000 പൈന്റ് ബിയര്‍ ഉല്‍പാദിപ്പിക്കാന്‍ ഇവിടെ സൗകര്യമുണ്ട്. സൈഡ് ഹസില്‍ ബിയറുകള്‍ക്ക് ഏകദേശം 45 ദിര്‍ഹം (1,019 രൂപ) ആണ് വില. ഇതോടൊപ്പം ഭക്ഷണ വിഭവങ്ങളായി പരമ്പരാഗത ലൂസിയാന ശൈലിയിലുള്ള ജാംബാലയ, ചെമ്മീന്‍, ഗ്രിറ്റ്സ്, കാജുന്‍ പോബോയ്സ്, പിസ്റ്റലെറ്റുകള്‍ എന്നിവയും ലഭ്യമാണ്. മിക്‌സഡ് ഡ്രിങ്ക്സ്, സ്പെഷ്യാലിറ്റി കോഫി, സതേണ്‍ യുഎസ് ശൈലിയിലുള്ള ഭക്ഷണം എന്നിവയും ലഭ്യമാക്കും.

Leave A Reply

Your email address will not be published.