NATIONAL NEWS NEWDELHI:ന്യൂഡൽഹി: രാജ്യത്തെ പ്രധാന തീർഥാടന കേന്ദ്രങ്ങളിലൊന്നായ കാശിയിൽ നിന്നും രാജ്യതലസ്ഥാനത്തേക്കുള്ള രണ്ടാം വന്ദേ ഭാരതിന് ഇന്ന് തുടക്കമാകും. വാരാണസി – ഡൽഹി വന്ദേ ഭാരതിന്റെ ഫ്ലാഗ് ഓഫ് ഇന്ന് ഉച്ചയ്ക്ക് 2:15ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നിർവഹിക്കും. കാവി കളർ വന്ദേ ഭാരതാണ് വാരാണസി – ഡൽഹി റൂട്ടിൽ സർവീസ് നടത്തുക. രാജ്യത്ത് സർവീസ് നടത്തുന്ന രണ്ടാമത്തെ കാവി വന്ദേ ഭാരതാണ് ഇത്. ആദ്യത്തേത് കാസർകോട് – തിരുവനന്തപുരം റൂട്ടിലാണ് ഇന്ത്യൻ റെയിൽവേ അവതരിപ്പിച്ചത്.ഇന്ന് വാരാണസിയിൽനിന്ന് ട്രെയിൻ ആദ്യ യാത്ര ഡൽഹിയിലേക്ക് നടത്തും. അതേസമയം യാത്രക്കാരുമായുള്ള ആദ്യയാത്ര ഡിസംബർ 20 ബുധനാഴ്ചയാണ് ആരംഭിക്കുക. തീർഥാടകർക്ക് പുറമെ വ്യാവസായിക ആവശ്യങ്ങൾക്കും ഏറെ പ്രയോജനകരമാകുന്ന സർവീസാണിത്. വ്യാവസായിക കേന്ദ്രമായ കാൺപൂരിലേക്കുള്ള യാത്രക്കാർക്കും ഇത് ഒരുപോലെ ഗുണകരമാകും.