CRIME-കൊച്ചി: മൂവാറ്റുപുഴയില്‍ രണ്ട് അതിഥി തൊഴിലാളികളെ മരിച്ചനിലയില്‍ കണ്ടെത്തി. അസം സ്വദേശികളായ മോഹൻ തോ, ദീപാങ്കർ ബസുമ എന്നിവരാണ് മരിച്ചത്.
അടൂപറമ്പ് കമ്പനിപ്പടിയിൽ പ്രവർത്തിക്കുന്ന തടിമില്ലിലെ തൊഴിലാളികളെയാണ് മില്ലിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
കമ്പനിയിലെ കോമ്പൗണ്ടിൽ തന്നെയുള്ള ഇവരുടെ താമസസ്ഥലത്തായിരുന്നു മൃതദേഹങ്ങൾ. മരിച്ച ഒരാളുടെ ഭാര്യ ഇയാളെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെവന്നതിനെ തുടർന്ന് നടത്തിയ തിരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
മരിച്ച ഇരുവർക്കും ഒപ്പം താമസിച്ചിരുന്ന ഒരാളെ കാണാതായതായും വിവരമുണ്ട്. സംഭവത്തിൽ മൂവാറ്റുപുഴ പോലീസ് സംഭവസ്ഥലത്തെത്തി നടപടികൾ സ്വീകരിച്ചുവരുന്നു.