ENTERTAINMENT NEWS-പുതിയ ചിത്രമായ ലിയോ റിലീസ് ചെയ്ത് ഒരാഴ്ചയാകുന്നതിന് മുന്നേ തന്റെ പുതിയ ചിത്രത്തിന്റെ തിരക്കുകളിലേക്ക് കടന്നിരിക്കുകയാണ് തമിഴ് സൂപ്പർതാരം വിജയ്.
പ്രഭു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന് ദളപതി 68 എന്നാണ് താത്ക്കാലികമായി നൽകിയിരിക്കുന്ന പേര്.
ദളപതി 68-ന്റെ പൂജ വിജയദശമിനാളിൽ പ്രൗഢഗംഭീരമായ ചടങ്ങിൽ നടന്നു.
ചിത്രത്തിലെ പ്രധാന താരങ്ങളും അണിയറപ്രവർത്തകരുമെല്ലാം പൂജാ ചടങ്ങിൽ സംബന്ധിച്ചു.
പ്രശാന്ത്, പ്രഭുദേവ, ജയറാം, അജ്മൽ അമീർ, മോഹൻ, യോഗി ബാബു, വി.ടി.വി ഗണേഷ്, മീനാക്ഷി ചൗധരി, സ്നേഹ, ലൈല എന്നിവർക്കൊപ്പം വെങ്കട് പ്രഭു ചിത്രങ്ങളിലെ സ്ഥിരം സാന്നിധ്യമായ വൈഭവ്, പ്രേംജി അമരൻ, അരവിന്ദ്, അജയ് രാജ് എന്നിവരും വേഷമിടുന്നു.
യുവൻ ശങ്കർ രാജയാണ് സംഗീത സംവിധാനം.
സിദ്ധാർത്ഥ് നൂനി ഛായാഗ്രഹണവും വെങ്കട് രാജൻ എഡിറ്റിങ്ങും നിർവഹിക്കുന്നു.
രാജീവൻ ആണ് പ്രൊഡക്ഷൻ ഡിസൈനർ. ദിലീപ് സുബ്ബരായനാണ് സംഘട്ടനസംവിധാനം. എ.ജി.എസ് എന്റർടെയിൻമെന്റാണ് ചിത്രം നിർമിക്കുന്നത്. എ.ജി.എസ് എന്റർടെയിൻമെന്റിന്റെ 25-ാം ചിത്രമാണിത്.
അതേസമയം, വിജയ്- ലോകേഷ് ചിത്രം ലിയോ ബോക്സോഫീസിൽ വിജയക്കുതിപ്പ് തുടരുകയാണ്. അർജുൻ, മിഷ്കിൻ, സഞ്ജയ് ദത്ത്, തൃഷ തുടങ്ങിയവരും ചിത്രത്തിലുണ്ട്. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ലിയോയ്ക്കുണ്ട്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്.എസ്. ലളിത് കുമാറാണ് ചിത്രം നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിർമാണം.