Latest Malayalam News - മലയാളം വാർത്തകൾ

അങ്കമാലി ആശുപത്രിയില്‍ യുവതിയെ കുത്തിക്കൊന്നു; സുഹൃത്ത് പിടിയില്‍

Kerala News Today-കൊച്ചി: അങ്കമാലി എംഎജിജെ ആശുപത്രിയിൽ യുവതി കുത്തേറ്റു മരിച്ചു.
രോഗിയ്‌ക്ക് കൂട്ടിരിക്കാൻ വന്ന യുവതിയെയാണ് മുൻ സുഹൃത്ത് കൊലപ്പെടുത്തിയത്. മുക്കന്നൂരിലെ ആശുപത്രിയിലെ നാലാം നിലയിൽ രോഗിയ്ക്ക് കൂട്ടിരിക്കുകയായിരുന്ന ലിജി(40)യെയാണ് മുൻ സുഹൃത്ത് മഹേഷ് കുത്തികൊലപ്പെടുത്തിയത്. പ്രതി മഹേഷിനെ പോലീസ് അറസ്റ്റ് ചെയ്തു.
ലിജിയെ കാണാനായാണ് മഹേഷ് ആശുപത്രിയിലെത്തിയത്. പിന്നീട് ഇരുവരും തമ്മിൽ വാക്കേറ്റവും വഴക്കുമുണ്ടായി.

പിന്നാലെ കത്തിയെടുത്ത മഹേഷ്, ലിജിയെ നിരവധിത്തവണ കുത്തിയെന്നാണ് ദൃക്സാക്ഷികളിൽ നിന്നും ലഭിക്കുന്ന വിവരം.
ഓടിരക്ഷപ്പെടാൻ ശ്രമിച്ച ലിജിയെ പ്രതി പിന്തുടർന്ന് കുത്തിവീഴ്ത്തുകയായിരുന്നു. ആശുപത്രിയിലെ നാലാം നിലയിലാണ് ക്രൂര കൊലപാതകമുണ്ടായത്.
ലിജിയുടെ നിലവിളി കേട്ടാണ് ആശുപത്രിയിലുണ്ടായിരുന്നവർ വിവരമറിഞ്ഞത്. ഓടിയെത്തിയ ജീവനക്കാർ തടയാൻ ശ്രമിച്ചെങ്കിലും അവർക്ക് നേരെയും പ്രതി കത്തിവീശി. സെക്യൂരിറ്റിയുടെയും ആശുപത്രിയിലുണ്ടായിരുന്ന മറ്റ് ആളുകളുടേയും സഹായത്തോടെയാണ് പ്രതിയെ പിടികൂടിയത്.

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.