KERALA NEWS TODAY – കോഴിക്കോട്: വീട്ടുമുറ്റത്ത് വെച്ച് ഇടിമിന്നലേറ്റ് വീട്ടമ്മ മരിച്ചു.
കൊടുവള്ളിക്കടുത്ത് കിഴക്കോത്ത് ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ ഒഴലക്കുന്ന് കാരംപാറമ്മൽ നെല്ലാങ്കണ്ടി വീട്ടില്‍ പ്രകാശന്റെ ഭാര്യ ഷീബ (43) ആണ് മരിച്ചത്.
ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെ മഴയോടൊപ്പം ഉണ്ടായ ഇടിമിന്നലിൽ ആണ് അപകടമുണ്ടായത്.
സമീപപ്രദേശമായ ആവിലോറയിലും സ്ത്രീക്ക് മിന്നലേറ്റു. ആവിലോറ ചെവിടംപാറക്കല്‍ ജമീല(58)ക്കാണ് മിന്നലേറ്റത്. ഇവരെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.