Kerala News Today-തിരുവനന്തപുരം: കെഎസ്ആർടിസി ബസിൽ വീണ്ടും യുവതിക്ക് നേരെ അതിക്രമം. തിരുവനന്തപുരം ബാലരാമപുരം വഴിമുക്കില്‍ വെള്ളിയാഴ്ച രാത്രി 10 മണിക്കായിരുന്നു സംഭവം. പ്രതി കാഞ്ഞിരംകുളം സ്വദേശി രഞ്ജിത്ത്(32) നെയ്യാറ്റിൻകര പോലീസിൻ്റെ പിടിയിലായി. കാഞ്ഞിരംകുളം-പൂവാർ റൂട്ടിൽ സർവീസ് നടത്തിയ കെഎസ്ആർടിസി ബസിലാണ് സംഭവം നടന്നത്.
തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലെ നഴ്‌സായ യുവതിക്കുനേരേയായിരുന്നു രഞ്ജിത്തിൻ്റെ അതിക്രമം. ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ നഴ്‌സിനോട് രഞ്ജിത്ത് പല തവണ മോശമായി പെരുമാറിയെന്നാണ് പരാതി. യുവതിയുടെ ബഹളം കേട്ട് സഹയാത്രികരും കണ്ടക്ടറും ഇടപെടുകയായിരുന്നു. തുടർന്ന് യുവതി വിവരം ബന്ധുക്കളെ അറിയിക്കുകയും, അവരെത്തി ബസ് തടഞ്ഞുനിർത്തി രഞ്ജിത്തിനെ പിടികൂടുകയുമായിരുന്നു. പിന്നീട് പ്രതിയെ പോലീസിന് കൈമാറി.
Kerala News Today