Latest Malayalam News - മലയാളം വാർത്തകൾ

കോഴിക്കോട്ട് യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി

Kerala News Today-കോഴിക്കോട്: കോഴിക്കോട് നഗരത്തിൽ യുവാവിനെ തട്ടിക്കൊണ്ടു പോയതായി പരാതി. കാറിലെത്തിയ സംഘം മര്‍ദിച്ച് കാറില്‍കയറ്റി കൊണ്ടുപോകുകയായിരുന്നു. രാത്രി പന്ത്രണ്ടരയോടെ കെഎസ്ആർടിസി ബസ്റ്റാൻഡിന് സമീപത്തെ ടൂറിസ്റ്റ് ഹോമിന് മുമ്പിലാണ് സംഭവം നടന്നത്. ടൂറിസ്റ്റ് ഹോമില്‍നിന്ന് കയ്യും കാലും കെട്ടി കൊണ്ടുപോയെന്ന് ദൃക്സാക്ഷി പറഞ്ഞു. യുവാവെത്തിയത് കാറില്‍. തട്ടിക്കൊണ്ടുപോയത് മറ്റൊരു കാറിലെത്തിയ സംഘമെന്നും ദൃക്സാക്ഷി പറഞ്ഞു. യുവാവിന്‍റെ കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. നടക്കാവ് പോലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തുകയാണ്. സമീപത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.

 

 

 

 

 

Kerala News Today

Leave A Reply

Your email address will not be published.