Latest Malayalam News - മലയാളം വാർത്തകൾ

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; മൂന്ന് ദിവസത്തെ ട്രെയിൻ സര്‍വീസുകളിൽ മാറ്റം

Kerala News Today-തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ സന്ദര്‍ശനവും വന്ദേ ഭാരതിന്‍റെ ഉദ്ഘാടനവും പ്രമാണിച്ച് ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം. ഈ മാസം 23 മുതല്‍ 25 വരെയാണ് സര്‍വീസുകളില്‍ മാറ്റം വരുത്തുന്നത്. തിരുവനന്തപുരം സെന്‍ട്രലില്‍ നിന്ന് യാത്ര ആരംഭിക്കുകയും അവസാനിപ്പിക്കുകയും ചെയ്യുന്ന ട്രെയിനുകളാണ് ക്രമീകരിച്ചത്. 23 നും 24നും മലബാര്‍ എക്സ്‌പ്രസും ചെന്നൈ മെയിലും കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കുകയും 24, 25 തീയതികളിലെ മലബാർ, ചെന്നൈ എക്സ്പ്രസുകൾ കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുകയും ചെയ്യും.

ചെന്നെ മെയില്‍ 3.05 നും മലബാര്‍ എക്സ്പ്രസ് 6.45 നും പുറപ്പെടും. മടക്കയാത്രയും ഇവിടെവരെ തന്നെ, തിരുവനന്തപുരം സെന്‍ട്രല്‍ വരെ എത്തില്ല. 23 ന് എത്തുന്ന ശബരി എക്സ്പ്രസും 24 ന് മധുരയില്‍ നിന്നെത്തുന്ന അമൃത എക്സ്പ്രസും കൊച്ചുവേളിയില്‍ യാത്ര അവസാനിപ്പിക്കും. കൊല്ലം-തിരുവനന്തപുരം എക്സ്പ്രസ് 24,25 തീയതികളില്‍ കഴക്കൂട്ടത്തുനിന്നാവും യാത്ര ആരംഭിക്കുക. മടക്കയാത്രയും ഇവിടെവരെ മാത്രം. നാഗര്‍ കോവില്‍ കൊച്ചുവേളി എക്സ്പ്രസ് 24,25 തീയതികളില്‍ നേമം വരെയെ ഉണ്ടാകു. മടക്കയാത്ര നെയ്യാറ്റിന്‍കരയില്‍ നിന്നാവും. അനന്തപുരി എക്സ്പ്രസിനും കന്യാകുമാരി പുനെ എക്സ്പ്രസിനും നാഗര്‍കോവിലിനും തിരുവനന്തപുരം സെന്‍ട്രലിനും ഇടയില്‍ നിയന്ത്രണം ഉണ്ടാകും.

 

 

 

 

 

Kerala News Today

 

 

Leave A Reply

Your email address will not be published.