Latest Malayalam News - മലയാളം വാർത്തകൾ

തമിഴ്നാട്ടിൽ 105 കിലോ കഞ്ചാവ് പിടിച്ച സംഭവം; മുഖ്യപ്രതിയായ അടൂർ സ്വദേശി അറസ്റ്റിൽ

KERALA NEWS TODAY-അടൂർ : തമിഴ്നാട്ടിൽ 105 കിലോ കഞ്ചാവ് പിടിച്ച സംഭവത്തിൽ മുഖ്യ പ്രതിയായ അടൂർ സ്വദേശിയെ അറസ്റ്റ് ചെയ്തു.
അടൂർ പറക്കോട് ലത്തീഫ് മൻസിലിൽ അജ്മലി27)നെയാണ് അടൂർ പോലീസും തമിഴ്നാട് പോലീസും ചേർന്ന് പിടിച്ചത്.
ഒക്ടോബർ ഏഴിന് കൊല്ലം-തിരുമംഗലം പാതയിലെ തെങ്കാശി ശിവഗിരി ചെക്ക്‌പോസ്റ്റിൽവെച്ചാണ് 105 കിലോ കഞ്ചാവ് തമിഴ്നാട് പോലീസ് കണ്ടെത്തിയത്.

വാഹനത്തിന്റെ ഡ്രൈവർ തമിഴ്നാട് സ്വദേശിയായ പുളിയങ്കുടി കർപ്പഗവീഥി സ്ട്രീറ്റിൽ മുരുഗാനന്ദം (29), എറണാകുളം സ്വദേശി ബഷീർ എന്നിവരെ അന്നുതന്നെ അറസ്റ്റ് ചെയ്തിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കഞ്ചാവ് ഇടപാടിൽ അജ്മലിെൻറ പങ്ക് കണ്ടെത്തിയത്.
ഇതോടെ തമിഴ്നാട് പോലീസ് അടൂർ പോലീസിെൻറ സഹായം തേടി.

കഴിഞ്ഞ ദിവസം അടൂരിലെത്തിയ തമിഴ്നാട് ഉദ്യോഗസ്ഥരും അടൂർ പോലീസും ചേർന്ന് നടത്തിയ അന്വേഷണത്തിൽ ഇളമണ്ണൂരിലെ ഒളിവുസങ്കേതത്തിൽനിന്നാണ് അജ്മലിനെ പിടികൂടിയത്.

അടൂർ സി.ഐ. എസ്. ശ്രീകുമാറിെൻറ നേതൃത്വത്തിൽ എസ്.ഐ. എം. മനീഷ്, സി.പി.ഒ.മാരായ സൂരജ് ആർ.കുറുപ്പ്, ശ്യാം കുമാർ,നിസാർ മൊയ്‌ദീൻ, രാകേഷ് രാജ്, ഡാൻസാഫ് ടീമംഗങ്ങൾ എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. 2023 ജനുവരിയിൽ എട്ട് മാസത്തെ ജയിൽശിക്ഷ അനുഭവിച്ച ശേഷം വിയ്യൂർ സെൻട്രൽ ജയിലിൽനിന്ന്‌ പുറത്തിറങ്ങിയ ആളാണ് അജ്മൽ. വടക്കൻ സംസ്ഥാനങ്ങളിൽനിന്ന്‌ കഞ്ചാവ് തുച്ഛമായ വിലയ്ക്ക് വാങ്ങി കേരളത്തിലെത്തിച്ച് വലിയ തുകയ്ക്ക് കച്ചവടം നടത്തുന്നതാണ് പ്രതികളുടെ രീതി. പ്രതികൾക്ക് സാമ്പത്തിക സഹായം നൽകിയവരെപ്പറ്റിയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പച്ചക്കറി-പഴം കച്ചവടത്തിെൻറ മറവിൽ വൻതോതിൽ ലഹരിവസ്തുക്കൾ തമിഴ്നാട് വഴി കേരളത്തിലേക്ക് കടത്തുന്നതിനായി വൻ സംഘങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും ഇവർക്കെതിരേ സംയുക്തമായി നടപടികൾ സ്വീകരിച്ചുവരുകയാണെന്നും കേരള-തമിഴ്നാട് പോലീസ് ഉദ്യോഗസ്ഥർ അറിയിച്ചു.

Leave A Reply

Your email address will not be published.