Latest Malayalam News - മലയാളം വാർത്തകൾ

ഓപ്പറേഷന്‍ അജയ്; ഇസ്രായേലില്‍നിന്ന് ആദ്യ വിമാനം ഡല്‍ഹിയിലെത്തി

NATIONAL NEWSന്യൂഡല്‍ഹി ‘ഓപ്പറേഷന്‍ അജയ്’യുടെ ഭാഗമായുള്ള ഇസ്രായേലിൽ നിന്നുള്ള ഇന്ത്യക്കാരുമായുള്ള

ആദ്യ വിമാനം ഡൽഹിയിൽ എത്തി.7 മലയാളികൾ അടക്കം 212 പേരാണ് ഡൽഹിയിൽ വന്നത്. മലയാളി യാത്രക്കാര്‍ക്കായി ഡൽഹി

കേരള ഹൗസില്‍ കണ്‍ട്രോള്‍ റൂമും ഡൽഹി വിമാനത്താവളത്തിൽ ഹെല്പ് ഡെസ്കും തുറന്നിട്ടുണ്ട്. ഇസ്രായേല്‍ – ഹമാസ് സംഘര്‍ഷത്തിന്റെ

പശ്ചാത്തലത്തില്‍ ഇസ്രായേലില്‍നിന്ന് ഇന്ത്യക്കാരെ നാട്ടിലെത്തിക്കാനായി രൂപംകൊടുത്ത ദൗത്യമാണ് ‘ഓപ്പറേഷന്‍ അജയ്’.

യാത്രക്കാരെ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിന്‍റെ നേതൃത്വത്തില്‍ വിമാനത്താവളത്തില്‍ സ്വീകരിച്ചു.

വിദ്യാര്‍ഥികളടക്കം 18,000 ഇന്ത്യക്കാരാണ് ഇസ്രായേലിലുള്ളതെന്ന് വിദേശകാര്യവക്താവ് അരിന്ദം ബാഗ്ചി അറിയിച്ചു .

ഇവരില്‍ നിന്ന് നാട്ടിലേക്ക് മടങ്ങാന്‍ താത്പര്യമറിയിച്ചവരെയാണ് ദൗത്യത്തിന്റെ ഭാഗമായി തിരിച്ചെത്തിക്കുന്നത്.ഇസ്രായേലിൽ

നിന്ന് ഒഴിപ്പിക്കല്‍ എന്ന നിലയിലല്ല മറിച്ച് നിലവിലെ സാഹചര്യത്തില്‍ ഇന്ത്യക്കാര്‍ക്ക് സഹായമെത്തിക്കാനാണ് ഓപ്പറേഷന്‍

അജയ് എന്ന പേരില്‍ ഒരു പ്രത്യേക വിമാനസര്‍വീസ് കേന്ദ്രം ആരംഭിച്ചത്. ഗാസയിൽ നിന്ന് നിലവില്‍ സഹായാഭ്യര്‍ഥനകള്‍ വന്നിട്ടില്ല. ഇസ്രയേലില്‍നിന്നാണ് കൂടുതല്‍

സഹായാഭ്യര്‍ഥനകള്‍. കൂടുതല്‍ ചാര്‍ട്ടേഡ് വിമാനങ്ങള്‍ അയക്കാന്‍ തീരുമാനമായാല്‍ അറിയിക്കുമെന്നും അരിന്ദം ബാഗ്ചി പറഞ്ഞിരുന്നു.

ഒക്ടോബര്‍ പതിനെട്ടാം തീയതിവരെ ദിവസം ഒന്ന് എന്ന നിലയ്ക്ക് വിമാനങ്ങള്‍ ഇന്ത്യയില്‍നിന്ന് പുറപ്പെടുമെന്ന്

ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

Leave A Reply

Your email address will not be published.