Latest Malayalam News - മലയാളം വാർത്തകൾ

തൊപ്പിക്ക് സ്റ്റേഷന്‍ ജാമ്യം; കണ്ണപുരം പോലീസിന് കൈമാറും

Kerala News Today-മലപ്പുറം: യൂട്യൂബര്‍ ‘തൊപ്പി’ എന്ന മുഹമ്മദ് നിഹാദിന് വളാഞ്ചേരി സ്റ്റേഷനില്‍നിന്ന് ജാമ്യം അനുവദിച്ചു.
കണ്ണൂരിലും മുഹമ്മദ് നിഹാദിനെതിരെ കേസെടുത്തതോടെ കണ്ണപുരം പോലീസിന് കൈമാറും. ഇയാളുടെ രണ്ട് ഫോണുകള്‍ പോലീസ് കസ്റ്റഡിയിലെടുത്തു.
പുലര്‍ച്ചെ കൊച്ചിയില്‍ നിന്നാണ് ‘തൊപ്പി’യെ പോലീസ് കസ്റ്റഡിയിലെടുത്തത്. വാതില്‍ ചവിട്ടിപ്പൊളിച്ചെത്തിയ പോലീസിൻ്റെ ദൃശ്യങ്ങളടക്കം നിഹാദ് സമൂഹമാധ്യമങ്ങളിലൂടെ തല്‍സമയം പ്രചരിപ്പിച്ചിരുന്നു.

കണ്ണപുരം പോലീസെടുത്ത കേസിൽ ചോദ്യം ചെയ്യലിനാണ് തൊപ്പിയെ കണ്ണൂരിലേക്ക് കൈമാറുന്നത്. അശ്ലീല സംഭാഷണങ്ങൾ അടങ്ങിയ വീഡിയോ പ്രചരിപ്പിച്ചതിന് ഐടി ആക്ട് 67 പ്രകാരം തൊപ്പിക്കെതിരെ കണ്ണപുരം പോലീസ് കേസെടുത്തിരുന്നു. ടി പി അരുണിൻ്റെ പരാതിയിലാണ് കേസെടുത്തിരിക്കുന്നത്.
അതേസമയം, തൊപ്പിയുടെ അറസ്റ്റിൽ പ്രതികരണവുമായി പോലീസ് രം​ഗത്തെത്തി. ഒരു മണിക്കൂറോളം പുറത്ത് കാത്തുനിന്നതിന് ശേഷമാണ് യൂട്യൂബർ തൊപ്പിയെ വാതിൽ പൊളിച്ച് അകത്ത് കയറി കസ്റ്റഡിയിലെടുത്തതെന്ന് പോലീസ് പറയുന്നു.

 

 

 

 

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.