Latest Malayalam News - മലയാളം വാർത്തകൾ

സാഹിത്യകാരന്‍ മിലന്‍ കുന്ദേര അന്തരിച്ചു

World Today-പാരീസ്: ലോകപ്രശസ്ത സാഹിത്യകാരന്‍ മിലന്‍ കുന്ദേര(94) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം.
1929 ചെക്കോസ്​ലൊവാക്യയിലെ ബ്രണോയിലാണ് കുന്ദേര ജനിച്ചത്. നോവലിസ്റ്റ്. ചെറുകഥാകൃത്ത്, നാടകകൃത്ത്, കവി എന്നീ നിലകളില്‍ പ്രശസ്തനായിരുന്നു.
‘ദ് ബുക്ക് ഓഫ് ലാഫ്റ്റര്‍ ആന്റ് ഫോര്‍ഗെറ്റിങ്’, ‘അണ്‍ബെയറബിള്‍ ലൈറ്റ്നെസ് ഓഫ് ബീയ്ങ്’, ‘ദ് ജോക്ക്’ എന്നിവ ഭാഷയുടെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ലോകപ്രശസ്തിയാര്‍ജിച്ചു.

ദി അൺ ബെയറബിൾ ലൈറ്റ്നെസ് ഓഫ് ബീയിങ് എന്ന പ്രധാന കൃതി ഉയിരാടങ്ങൾ എന്ന പേരിൽ മലയാളത്തിലേക്ക് പരിഭാഷപെടുത്തിയിട്ടുണ്ട്.
1968-ലെ സോവിയറ്റ് അധിനിവേശത്തെ വിമർശിച്ചതിന് പുറത്താക്കപ്പെട്ടതിന് ശേഷം 1975-ൽ അദ്ദേഹം ഫ്രാൻസിലേക്ക് കുടിയേറി.
1979-ല്‍ ചെക്കോസ്ലാവാക്യ പൗരത്വം നിഷേധിച്ചതോടെ ഫ്രാന്‍സില്‍ അഭയം തേടിയ കുന്ദേരയ്ക്കും ഭാര്യയ്ക്കും 1981-ല്‍ ഫ്രഞ്ച് സര്‍ക്കാര്‍ പൗരത്വം നല്‍കി. നാല്‍പത് വര്‍ഷങ്ങള്‍ക്കുശേഷം 2019-ല്‍ ചെക്ക് സര്‍ക്കാര്‍ തങ്ങളുടെ തെറ്റ് തിരുത്തി.

ചെക്ക് റിപ്പബ്ലിക്കിൻ്റെ ഫ്രാന്‍സിലെ അംബാസിഡര്‍ പീറ്റര്‍ ഡ്രൂലക് മിലാന്‍ കുന്ദേരയെ നേരിൽപോയി കണ്ട് ചെക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് കൈമാറിയത് ലോകം വികാരാധീനമായാണ് കണ്ടുനിന്നത്. ഏറ്റവും വലിയ ചെക്ക് എഴുത്തുകാരനെ സ്വന്തം രാജ്യം തിരികെ കൊണ്ടുവന്നിരിക്കുകയാണ് എന്നായിരുന്നു ഡ്രൂലക് കുന്ദേരയ്ക്ക് പൗരത്വ സര്‍ട്ടിഫിക്കറ്റ് നല്‍കിക്കൊണ്ട് സമൂഹത്തോട് പറഞ്ഞത്. ഫെസ്റ്റിവല്‍ ഓഫ് ഇന്‍സിഗ്നിഫിക്കന്‍സ് എന്ന നോവലാണ് ഏറ്റവും ഒടുവിലായി കുന്ദേരയുടേതായി പുറത്തുവന്നിട്ടുള്ളത്.

 

 

 

 

 

 

 

 

 

World Today

Leave A Reply

Your email address will not be published.