കൊല്ലം : ജില്ലയിലെ കുമ്മിളിൽ ഭർത്താവിനെ വെട്ടിയ പരിക്കേൽപ്പിച്ച ശേഷം ഭാര്യ കുളത്തിൽ ചാടി ആത്മഹത്യക്ക് ശ്രമിച്ചു. വട്ടതാമരയിൽ 54 വയസുളള ഷീലയാണ് ഭർത്താവ് 63 വയസ്സുളള രാമചന്ദ്രനെ വെട്ടി പരിക്കേൽപ്പിച്ചത്. വെട്ടിയ ശേഷം ഭാര്യ തെട്ടടുത്തുളള കുളത്തിൽ ചാടുകയും ചെയ്തു.
രാമചന്ദ്രൻ നായരുടെ നിലവിളിക്കേട്ട് ഓടികൂടിയ നാട്ടുകാരാണ് ഇരുവരേയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. ഉച്ചക്ക് 2.30ടെ യാണ് സംഭവം ഉണ്ടായത്.