Latest Malayalam News - മലയാളം വാർത്തകൾ

എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് നേരെ അക്രമം

Kerala News Today-എറണാകുളം: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജീവനക്കാര്‍ക്ക് നേരെ അക്രമം. ആലപ്പുഴ സ്വദേശി അനില്‍കുമാറാണ് ഇന്നലെ രാത്രി സംഘര്‍ഷമുണ്ടാക്കിയത്. ആശുപത്രിയിൽ രോഗികൾക്ക് ഒപ്പം എത്തിയ ആൾ ആശുപത്രി ജീവനക്കാരെ ആക്രമിക്കാൻ ശ്രമിക്കുകയും വനിതാ ഡോക്ടർക്കും ജീവനക്കാർക്കുമെതിരെ അസഭ്യവർഷവും നടത്തുകയും ചെയ്തു. പോലീസും ജീവനക്കാരും ചേർന്ന് പ്രതിയെ കീഴടക്കി. ആക്രമിച്ചിട്ടില്ലെന്നും മദ്യപിച്ച് അസഭ്യം പറയുകയാണ് ചെയ്തതെന്നുമാണ് പോലിസ് പറയുന്നത്. സംഭവത്തിൽ ആശുപത്രി സംരക്ഷണനിയമ പ്രകാരം സെൻട്രൽ പോലിസ് കേസെടുത്തു. കൃത്യനിർവഹണം തടസ്സപെടുത്തിയതിനാണ് കേസെടുത്തിരിക്കുന്നത്.

 

 

 

 

 

 

Kerala News Today

 

 

 

 

Leave A Reply

Your email address will not be published.