Latest Malayalam News - മലയാളം വാർത്തകൾ

സുധാകരനെതിരെ വിജിലൻസ് അന്വേഷണം ആരംഭിച്ചു

Kerala News Today-കോഴിക്കോട്: കെപിസിസി അധ്യക്ഷൻ കെ സുധാകരന് എതിരെ വിജിലൻസും അന്വേഷണം ഊർജിതമാക്കി.
കെ സുധാകരൻ്റെ ഭാര്യ സ്മിതയുടെ സാമ്പത്തിക വിവരങ്ങൾ തേടി കണ്ണൂർ കാടാച്ചിറ ഹയർ സെക്കന്ററി സ്കൂൾ പ്രിൻസിപ്പലിന് വിജിലൻസ് നോട്ടീസ് നൽകി.
16 കോടിയുടെ സാമ്പത്തിക ഇടപാടു സംബന്ധിച്ച് സുധാകരൻ്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു 2021 ൽ നൽകിയ പരാതിയിലാണ് വിജിലിൻസ് അന്വേഷണം.

തനിക്കെതിരെ സാമ്പത്തിക അന്വേഷണം നടക്കുന്നുണ്ടെന്ന് സുധാകരന്‍ തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഭാര്യയുടെ അക്കൗണ്ട് വിവരങ്ങള്‍ തേടി നോട്ടീസ് ലഭിച്ചെന്നും സുധാകരന്‍ അറിയിച്ചു. സ്‌കൂള്‍ അധ്യാപികയായിരുന്ന സുധാകരൻ്റെ ഭാര്യ സ്മിതയുടെ ശമ്പള വിവരങ്ങള്‍ തേടിയാണ് നോട്ടീസ് നല്‍കിയിരിക്കുന്നത് എന്നാണ് വിവരം.
2001 മുതലുള്ള ശമ്പളത്തിൻ്റെയും മറ്റ് ആനുകൂല്യങ്ങളുടെയും വിവരം നല്‍കണമെന്നാണ് സ്‌കൂള്‍ പ്രധാന അധ്യാപികയ്ക്ക് നല്‍കിയ നോട്ടീസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

 

 

 

 

 

 

Kerala News Today

 

Leave A Reply

Your email address will not be published.