KERALA NEWS TODAY- കോഴിക്കോട്: വ്യാജരേഖാ കേസ് പ്രതിയും എസ്.എഫ്.ഐ. മുൻ നേതാവുമായ കെ. വിദ്യ എംഫില്ലിലും തട്ടിപ്പ് നടത്തിയെന്ന ആരോപണവുമായി കെ.എസ്.യു ഒരിടത്ത് വിദ്യാർഥിയായും
മറ്റൊരിടത്ത് അധ്യാപികയായി നിന്നിട്ടായിരുന്നു വിദ്യ എംഫിൽ നേടിയതെന്ന് കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് പി.മുഹമ്മദ് ഷമ്മാസ് ആരോപിച്ചു.
2018 ഡിസംബർ മുതൽ 2019 ഡിസംബർ വരെ കാലടി സംസ്കൃത സർവകലാശാല സെന്ററിൽ എംഫിൽ വിദ്യാർഥിയായിരുന്ന വിദ്യ അതേ കാലയളവിൽ തന്നെ, 2019 ജൂൺ മുതൽ നവംബർ വരെ കാലടി ശ്രീശങ്കര കോളേജിൽ മലയാളം വകുപ്പ് ഗസ്റ്റ് ലക്ച്വർ ആയി ജോലി ചെയ്തിരുന്നുവെന്നാണ് ആരോപണം.
‘യൂണിവേഴ്സിറ്റിയുടെ നിയമങ്ങൾ പാലിക്കാതെ ഒരു സ്ഥലത്ത് വിദ്യാർഥിയായും മറ്റൊരു സ്ഥലത്ത് അധ്യാപിക ആയും വിദ്യ പ്രവർത്തിച്ചു.
യൂണിവേഴ്സിറ്റിയിൽ നിന്ന് ഫെല്ലോഷിപ്പും കോളേജിൽ നിന്ന് ശമ്പളവും ഒരേ സമയം കൈപ്പറ്റി. എസ്.എഫ്.ഐയിൽ പ്രവർത്തിക്കുമ്പോഴാണ് വിദ്യ തട്ടിപ്പ് നടത്തിയത്.
എസ്.എഫ്.ഐയ്ക്ക് വിഷയത്തിൽ കൈകഴുകാനാകില്ല’ – ഷമ്മാസ് പറഞ്ഞു.
അന്വേഷണത്തിന്റെ ഭാഗമായി കാസർകോട് എത്തിയ അഗളി പോലീസ് വിദ്യയുടെ വീട് തുറന്ന് പരിശോധിക്കുകയാണ്. അടുത്തവീട്ടിൽ നിന്നും താക്കോൽ വാങ്ങിയ ശേഷമായിരുന്നു വീട് തുറന്ന് പരിശോധന. അവശ്യമായ സെർച്ച് വാറണ്ട് കൈയിൽ ഉണ്ട് എന്ന് സി.ഐ. സലിം പറഞ്ഞു.