Latest Malayalam News - മലയാളം വാർത്തകൾ

വേനൽ ചൂടിൽ ഉരുകി യുഎഇ ; താപനില 50 ഡിഗ്രി കടന്നു

UAE melts in summer heat; The temperature crossed 50 degrees

വേനൽ ചൂടിൽ ഉരുകുകയാണ് യുഎഇ. രാജ്യത്ത് താപനില 50.8 ഡി​ഗ്രി സെൽഷ്യസ് രേഖപ്പെടുത്തിയതായി നാഷ്ണൽ സെൻ്റ‍ർ ഓഫ് മെറ്റീരിയോളജി അറിയിച്ചു. അബുദബിയിലെ ഷവാമെഖിൽ കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 2.45നും അൽ ഐനിൽ സ്വീഹാനിൽ 3.45നും 50.8 ഡി​ഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. തുടർച്ചയായി താപനില കൂടുന്നതിനാൽ ഉഷ്ണതരം​ഗങ്ങളുണ്ടാകുന്നതായി കണക്കാക്കുമെന്നും അധികൃതർ വ്യക്തമാക്കി. അതേസമയം വേനൽ ചൂട് കനക്കുമ്പോഴും സെപ്റ്റംബർ വരെ അപൂർവ്വം ചിലയിടങ്ങളിൽ വേനൽക്കാല മഴ പ്രതീക്ഷിക്കുന്നതായും അധികൃതർ അറിയിച്ചു.

Leave A Reply

Your email address will not be published.