Latest Malayalam News - മലയാളം വാർത്തകൾ

വയനാട്ടിലെ ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനം രേഖപ്പെട്ടുത്തി യുഎഇ

UAE condoles the landslide disaster in Wayanad

വയനാട്ടിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലുണ്ടായ ഉരുൾപൊട്ടൽ ദുരന്തത്തിൽ അനുശോചനവും ഐക്യദാർഢ്യവും രേഖപ്പെടുത്തി യുഎഇ വിദേശകാര്യ മന്ത്രാലയം. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അനുശോചനം രേഖപ്പെടുത്തുകയും പരിക്കേറ്റവർ വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു. അതേസമയം ഉരുൾപൊട്ടലിൽ മരിച്ചവരുടെ എണ്ണം 158 ആയി. മരണ സംഖ്യ കൂടിവരികയാണ്. ദുരന്ത മേഖലയിലെ രക്ഷാപ്രവര്‍ത്തനം നിലവിൽ പുരോഗമിക്കുകയാണ്. രക്ഷാ പ്രവര്‍ത്തനത്തിനായി 85 അടി നീളമുളള താല്‍ക്കാലിക പാലമാണ് നിര്‍മ്മിക്കുകയെന്ന് മന്ത്രി കെ രാജന്‍ അറിയിച്ചു. ചൂരൽമലയിൽ താൽക്കാലിക പാലം പണിയുന്നതിനായി കൂടുതൽ സാമഗ്രികൾ എത്തിച്ചുകൊണ്ടിരിക്കുകയാണ്. ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റി ആണ് സാമഗ്രികൾ എത്തിക്കുന്നത്.മദ്രാസ് റെജിമെന്‍റില്‍ നിന്നുളള എഞ്ചിനീയറിംഗ് വിഭാഗം ഉടന്‍ സ്ഥലത്തെത്തുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍ അറിയിച്ചു.

Leave A Reply

Your email address will not be published.