Kerala News Today-കൊച്ചി: കൊച്ചിയിലെ കുടുംബശ്രീ ലോണ്‍ തട്ടിപ്പ് കേസില്‍ പ്രധാന ഏജന്റുമാരായ രണ്ട് പേർ പിടിയിൽ.
പള്ളുരുത്തി സ്വദേശിനികളായ നിഷ, ദീപ എന്നിവരെയാണ് മട്ടാഞ്ചേരി എസിപിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം പിടികൂടിയത്.
ഒരു ഡസനിലേറെ വ്യാജ രേഖകൾ ചമച്ച് നൂറിലേറെ വീട്ടമ്മമാരെ വഞ്ചിച്ച മാഫിയ ഒരു കോടിയിലേറെ രൂപയാണ് തട്ടിയത്.
പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കോടതി പരിഗണിക്കാനിരിക്കെയാണ് അറസ്റ്റ്. പ്രതികളായ ദീപക്കും നിഷയ്ക്കും മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ എന്ന് അന്വേഷിക്കുകയാണ് പോലീസ്. കൃത്രിമമായി ഉണ്ടാക്കിയ 5 കുടുംബശ്രീ യൂണിറ്റുകളുടെ മറവിലായിരുന്നു വയ്പ്പ തട്ടിപ്പ്.
സാധാരണകാരായ വീട്ടമമാരെയും ദീപയും, നിഷയും ബലിയാടക്കി.
ഒരു ലക്ഷം രൂപ ഇവരുടെ പേരിൽ വായ്പ എടുത്തു നൽകിയതാവട്ടെ 25000 മാത്രം.
യഥാർത്ഥ കുടുംബശ്രീ ഗ്രൂപ്പുകൾ പരാതി ഉന്നയിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തായത്. പോലീസ് നടത്തിയ പരിശോധനയിൽ പ്രതികൾ വ്യാജ രേഖ നിർമിച്ചതിന് ഉൾപ്പടെ തെളിവ് ലഭിച്ചു. മട്ടാഞ്ചേരി എസിപിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനാണ് അന്വേഷണ ചുമതല.
Kerala News Today