Latest Malayalam News - മലയാളം വാർത്തകൾ

ഒരു കുറ്റാന്വേഷകന്റെ കേസ് ഡയറി തുറന്ന് ടൊവിനോ തോമസ്; ഉദ്വേഗഭരിതമായ ടീസറുമായി ‘അന്വേഷിപ്പിൻ കണ്ടെത്തും’

ENTERTAINMENT NEWS :വലിയ ക്യാൻവാസ്, വൻ താരനിര, വലിയ മുതൽമുടക്ക്, റിയലിസ്റ്റിക്കായ അവതരണം എന്നിവയെല്ലാം ചേർന്ന ചിത്രമാണ് ‘അന്വേഷിപ്പിൻ കണ്ടെത്തും’ (Anweshippin Kandethum). ഏറെ ദുരൂഹതയും ഉദ്വേഗവും നിലനിർത്തി ചിത്രത്തിൻ്റെ ടീസർ പുറത്തിറങ്ങി. ഒരു കൊലപാതകത്തിൻ്റെ ചുരുളുകളാണ് ചിത്രം നിവർത്തുന്നതെന്ന് ടീസറിലൂടെ മനസ്സിലാക്കാം. ചിത്രത്തിലുടനീളം ഈ ത്രില്ലിംഗ് ഉണ്ടാകുമെന്നാണ് ടീസർ വ്യക്തമാക്കുന്നത്.

നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്നു. ‘കാപ്പ’ എന്ന ചിത്രത്തിൻ്റെ വിജയത്തിനു ശേഷം സരിഗമയുമായി സഹകരിച്ച് തീയേറ്റർ ഓഫ് ഡ്രീംസിൻ്റെ ബാനറിൽ ജിനു വി. ഏബ്രഹാമും, ഡോൾവിൻ കുര്യാക്കോസ്സും ചേർന്നാണ് നിർമാണം. ജിനു വി. എബ്രഹാമാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്. കടുവയുടെ മികച്ച വിജയത്തിനു ശേഷം ജിനു വി. ഏബ്രഹാം തിരക്കഥ രചിക്കുന്ന ചിത്രമെന്ന നിലയിലും ഈ ചിത്രത്തിന്റെ പ്രസക്തി വർദ്ധിച്ചിരിക്കുന്നു.ടൊവിനോ തോമസ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ എഴുപതോളം വരുന്ന അഭിനേതാക്കളുടെ നിര തന്നെയുണ്ട്. ഇതിൽത്തന്നെ തിരവധി പുതുമുഖങ്ങളെയും അണിനിരത്തിയിട്ടുണ്ട്.

തികഞ്ഞ ഒരു കുറ്റാന്വേഷണ ചിത്രമാണിത്. അന്വേഷണങ്ങളുടെ കഥയല്ല, അന്വേഷകരുടെ കഥ പറയുന്ന ചിത്രമാണിത്. ഒരു പൊലീസ് കഥാപാത്രത്തെക്കുറിച്ച് പ്രേഷകരുടെ ഇടയിൽ പല കാഴ്ച്ചപ്പാടുകളുമുണ്ട്.
പൗരുഷത്ത്വത്തിന്റെ പ്രതീകം, എതിരാളികളെ എല്ലാ അർത്ഥത്തിലും നേരിടാൻ കെൽപ്പുള്ളവൻ, അങ്ങനെ അമാനുഷിക പ്രതീകമായിത്തന്നെയാണു കാണുന്നത്.

Leave A Reply

Your email address will not be published.