Latest Malayalam News - മലയാളം വാർത്തകൾ

ചെന്നൈയില്‍നിന്ന് മംഗളൂരുവിലേക്ക് ഇന്ന് രാത്രി പ്രത്യേക തീവണ്ടി; റിസര്‍വേഷന്‍ തുടരുന്നു

KERALA NEWS TODAY-ചെന്നൈ : നവരാത്രിയോടനുബന്ധിച്ചുള്ള യാത്രത്തിരക്ക് കുറയ്ക്കാന്‍ ചെന്നൈയില്‍നിന്ന് മംഗളൂരുവിലേക്ക് വെള്ളിയാഴ്ച രാത്രി 11.45-ന് പ്രത്യേകവണ്ടി സര്‍വീസ് നടത്തും.
ചെന്നൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനില്‍നിന്ന് രാത്രി 11.45-ന് പുറപ്പെടുന്ന വണ്ടി (06047) ശനിയാഴ്ച വൈകീട്ട് നാലിന് മംഗളൂരുവിലെത്തും.
മംഗളൂരുവില്‍നിന്ന് ശനിയാഴ്ച രാത്രി 7.30-ന് തിരിക്കുന്ന വണ്ടി (06048) ഞായറാഴ്ച രാവിലെ 11.20-ന് ചെന്നൈ സെന്‍ട്രലിലെത്തും.

പെരമ്പൂര്‍, ആര്‍ക്കോണം, കാട്പാഡി, ജോലാര്‍പ്പേട്ട, സേലം, ഈറോഡ്, തിരുപ്പുര്‍, കോയമ്പത്തൂര്‍, പാലക്കാട്, ഷൊര്‍ണൂര്‍, തിരൂര്‍, കോഴിക്കോട്, വടകര, തലശ്ശേരി, കണ്ണൂര്‍, പയ്യന്നൂര്‍, കാഞ്ഞങ്ങാട്, കാസര്‍കോട് എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ടാകും.
റിസര്‍വേഷന്‍ ആരംഭിച്ചു.

Leave A Reply

Your email address will not be published.