KERALA NEWS TODAY-കണ്ണൂർ: മാഹി റെയിൽവേ സ്റ്റേഷന് സമീപം വന്ദേ ഭാരത എക്സ്പ്രസ് ട്രെയിൻ കല്ലെറിഞ്ഞത് ഭാര്യയുമായി പിണങ്ങിയ ദേഷ്യത്തിലെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
മാഹി സ്വദേശിയും മലപ്പുറം കൊണ്ടോട്ടി തുറക്കലിലെ താമസക്കാരനുമായ എം പി സൈബീസ് ( 32)ആണ് വന്ദേ ഭാരതത്തിന് കല്ലെറിഞ്ഞ കേസിൽ ആർപിഎഫ് പിടികൂടിയത്
.ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കെ ഭാര്യയുമായി പിണങ്ങി എന്നും,അപ്പോൾ തനിക്കുണ്ടായ ദേഷ്യത്തിലാണ് ട്രെയിനിന് കല്ലെറിഞ്ഞതെന്നും ഇയാൾ പറഞ്ഞു.
എന്നാൽ ഇയാൾ പറഞ്ഞത് ആർപിഎഫ് മുഖവിലയ്ന്നെടുത്തിട്ടില്ല. ചോദ്യം ചെയ്യൽ തുടരുമെന്നും ആർപിഎഫ് അറിയിച്ചു. കല്ലേറിൽ വന്ദേ ഭാരത് എക്സ്പ്രസ്സിന്റെ എക്സിക്യൂട്ടീവ് കോച്ചായ c8 ലെ 23,24 സീറ്റുകളുടെ ചില്ല് തകർന്നിരുന്നു.