Latest Malayalam News - മലയാളം വാർത്തകൾ

മലയാളി കുടുംബം സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ട് പിഞ്ചുകുഞ്ഞ് ഉൾപ്പടെ മൂന്ന് മരണം

Three killed, including toddler, in car accident

കോയമ്പത്തൂരിൽ മലയാളി കുടുംബം സഞ്ചരിച്ച കാർ ലോറിയുമായി കൂട്ടിയിടിച്ച് അപകടം. എൽ ആൻഡ് ടി ബൈപ്പാസിൽ വച്ചുണ്ടായ അപകടത്തിൽ ഒരു മലയാളി കുടുംബത്തിലെ മൂന്ന് പേർ മരിച്ചു. പത്തനംതിട്ട ഇരവിപേരൂർ സ്വദേശികളായ ജേക്കബ് എബ്രഹാം (60), ഷീബ ജേക്കബ്, ആരോൺ ജേക്കബ് (2 മാസം പ്രായം) എന്നിവരാണ് മരിച്ചത്. മകൾ അലീനയെ ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലയാളി കുടുംബം ബെം​ഗളൂരുവിലേക്ക് പോകവെയാണ് അപകടമുണ്ടായതെന്നാണ് വിവരം. രാവിലെ 11 മണിയോടെയാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്തുവെച്ചു തന്നെ മൂവരും മരിച്ചിരുന്നു. ​കാറിൻ്റെ മുൻവശം പൂർണ്ണമായും തകർന്ന നിലയിലാണ്. മൃതദേഹങ്ങളും ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിന്‌ ശേഷമായിരിക്കും മറ്റു നടപടികൾ തീരുമാനിക്കുക. സംഭവത്തിൽ ലോറി ഡ്രൈവർ കരൂർ സ്വദേശി ശക്തിവേലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Leave A Reply

Your email address will not be published.