KERALA NEWS TODAY THIRUVANANTHAPURAM:കേരള നിയമസഭ ഇന്ന് മൂന്ന് ബില്ലുകൾ പരിഗണിക്കും. ചരക്ക് സേവന നികുതി, മുൻസിപ്പാലിറ്റി, പഞ്ചായത്തീരാജ് എന്നീ ഭേദഗതി
ബില്ലുകളാണ് സഭ പരിഗണിക്കുക. മൂന്ന് ദിവസമായി നടന്ന നയപ്രഖ്യാപനത്തിനുള്ള നന്ദി പ്രമേയ ചർച്ച കഴിഞ്ഞദിവസം പൂർത്തിയായിരുന്നു. ഇന്നും സഭ പ്രക്ഷുബ്ധം ആക്കാനുള്ള നീക്കങ്ങൾ പ്രതിപക്ഷത്തിന്റെ ഭാഗത്തുനിന്നും ഉണ്ടാകും. സ്ത്രീ സുരക്ഷാ വിഷയത്തിൽ
അടിയന്തര പ്രമേയ നോട്ടീസ് നൽകാനാണ് പ്രതിപക്ഷ തീരുമാനം.
അതേസമയം കെ റെയിലിനെ തകര്‍ക്കാന്‍ 150 കോടി വി ഡി സതീശന് ലഭിച്ചുവെന്ന ഗുരുതര ആരോപണത്തിന്മേൽ ഇന്നലെ വലിയ പ്രതിഷേധങ്ങൾ ഉയർന്നിരുന്നു.
കെ സി വേണുഗോപാലുമായി ഇവർ ഗൂഢാലോചന നടത്തിയെന്നും മുഖ്യമന്ത്രി സ്ഥാനമാണ് വി ഡി സതീശന് ഓഫർ ചെയ്തതെന്നും പിവി അൻവർ നിയമസഭയിൽ ആരോപിച്ചു.
പ്രതിപക്ഷം എന്നാൽ നാടിന്റെ എല്ലാ വികസനത്തിനും പാര വയ്ക്കുന്നവർ ആണെന്നും കേന്ദ്രം കേരളത്തിന് അർഹതപ്പെട്ടത് തരാതിരിക്കുന്നത് ശരിയാണെന്ന്
ആവർത്തിച്ചാവർത്തിച്ച് പ്രതിപക്ഷം പറയുന്നുവെന്നും പി വി അൻവർ വ്യക്തമാക്കിയിരുന്നു.